Categories: Kerala

ശശി തരൂരിനെ കൂവിയോടിച്ച് കോണ്‍ഗ്രസുകാര്‍

Published by

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിനെ കോണ്‍ഗ്രസുകാര്‍ കൂകിയോടിച്ചു. ഇനി ഇങ്ങോട്ട് വരരുതെന്ന് പ്രവര്‍ത്തകര്‍.

കഴിഞ്ഞദിവസം മംഗത്ത്‌കോണം മുടിപ്പുര ജങ്ഷനില്‍ സംഘടിപ്പിച്ച തെര. പര്യടനത്തിനാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് കണക്കിന് കൂവല്‍ കിട്ടിയത്. ഉച്ചയോടെ എത്തിയ ശശി തരൂരിന്റെ വാഹനത്തിന് ചുറ്റും നിന്ന് നിരവധി പ്രവര്‍ത്തകര്‍ കൂവുകയായിരുന്നു. എന്തിന് ഇവിടെ വരുന്നതെന്നായിരുന്നു ആദ്യ ചോദ്യം. തരൂരിന് ഉത്തരം മുട്ടിയപ്പോള്‍ കഴിഞ്ഞ 15 വര്‍ഷം എവിടെയായിരുന്നു എന്നായിരുന്നു അടുത്ത ചോദ്യം. ഉത്തരംമുട്ടിയപ്പോള്‍ വീണ്ടും കൂവല്‍ തുടങ്ങി. മുതിര്‍ന്ന പ്രവര്‍ത്തകര്‍ ഇടപെട്ട് കൂക്കിവിളി നിര്‍ത്തിക്കാന്‍ നോക്കിയെങ്കിലും പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അവര്‍ക്കും സാധിച്ചില്ല. ഇതോടെ അവര്‍ സ്ഥലംവിട്ടു. രക്ഷയില്ലെന്നായപ്പോള്‍ ഒന്നും സംസാരിക്കാതെ അവിടെ നിന്നും തടിതപ്പുകയായിരുന്നു ശശി തരൂര്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക