Categories: Kerala

അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

എല്ലാ സ്‌കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതി

Published by

തിരുവനന്തപുരം: കേരള സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

അവധിക്കാല ക്ലാസുകള്‍ക്കായി പണപ്പിരിവ് നടത്താന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.അവധിക്കാല ക്ലാസുകള്‍ സംഘടിപ്പിക്കുന്ന വിഷയത്തില്‍
വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

-->

എല്ലാ കുട്ടികള്‍ക്കും തുല്യ നീതി ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതിനാല്‍ എല്ലാ സ്‌കൂളുകളും ഒരുപോലെ അടയ്‌ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതി.

രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും സ്വന്തം നിലയില്‍ അക്കാദമിക, അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. അതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by