Categories: Local NewsKottayam

ക്രിമിനല്‍ കേസ് പ്രതി മാലം സുരേഷിന്‌റെ വീട്ടില്‍ റെയ്ഡ്, 17 ലിറ്ററോളം മദ്യവും ബാങ്ക് രേഖകളും പിടിച്ചെടുത്തു, പ്രതി റിമാന്‍ഡില്‍

Published by

കോട്ടയം: രഹസ്യവിവരത്തെ തുടര്‍ന്ന് ക്രിമിനല്‍ കേസ് പ്രതി മാലം സുരേഷിന്‌റെ കോട്ടയത്തെ വീട്ടില്‍ പരിശോധനക്കായി എത്തിയ പൊലീസിന് കിട്ടിയത് 17 ലിറ്ററോളം വിദേശമദ്യം . ഒപ്പം കോടിക്കണക്കിനു രൂപയുടെ ഇടപാടുകളുടെ രേഖകളും തോക്കും. മണര്‍കാട് മാലം ഭാഗത്ത് വാവത്തില്‍ വീട്ടില്‍ മാലം സുരേഷ് എന്ന് വിളിക്കുന്ന കെ.വി സുരേഷിനെ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തു്.
പൊലീസിന്റെ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്നും ഏഴ് ലിറ്റര്‍ വിദേശ നിര്‍മ്മിത വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും ഉള്‍പ്പെടെ 17 ലിറ്ററോളം മദ്യം കണ്ടെടുത്തു. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും തോക്കും കണ്ടെത്തിയതായും അറിയുന്നു. സുരേഷിന്‌റെ ബിനാമികളെന്ന് സംശയിക്കുന്നവരുടെ ബാങ്ക് രേഖകള്‍ പരിശോധിക്കുന്നുണ്ട്. മലപ്പുറം സ്വദേശിയായ വ്യാപാരിയെ കൊല്ലാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് അടിമാലിയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍കൂടിയാണ് ജില്ലാ പോലീസ് പരിശോധന നടത്തിയത്. സുരേഷിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട.് മണര്‍കാട്, കോട്ടയം വെസ്റ്റ്, പാമ്പാടി, ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുരേഷ് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by