Categories: Kerala

എ.കെ.ആന്റണിയുടെ മകനായ അനില്‍ ആന്റണിക്കെതിരെ വ്യക്തിപരമായ ഒരു പരാമര്‍ശവും നടത്തില്ലെന്ന് മറിയാമ്മ ഉമ്മന്‍

Published by

കോട്ടയം: പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും എന്നാല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും എ.കെ.ആന്റണിയുടെ മകനുമായ അനില്‍ ആന്റണിക്കെതിരെ വ്യക്തിപരമായ ഒരു പരാമര്‍ശവും നടത്തില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ വ്യക്തമാക്കി.

ആശയങ്ങളെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. വ്യക്തികളെയല്ല. കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും മക്കള്‍ക്കുപിന്നാലെ ഉമ്മന്‍ചാണ്ടിയുടെ മക്കളും ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ മറിയാമ്മ തള്ളി. തുണ്ടം തുണ്ടമാക്കി മുറിച്ചിട്ടാലും ബി.ജെ.പിയില്‍ ചേരില്ലെന്ന് അവര്‍ പറഞ്ഞു. അഭ്യൂഹങ്ങളോടുള്ള പ്രതികരണമെന്ന നിലയ്‌ക്ക് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മറിയാമ്മ ഉമ്മന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അരനൂറ്റാണ്ടോളമുള്ള ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ ഒരുവട്ടമൊഴികെ മറിയാമ്മ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ മാതാവ് മരിച്ചശേഷം നടന്ന ഒരു തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം പ്രചാരണത്തിന് പോയിരുന്നെന്ന് അവര്‍ വ്യക്തമാക്കി. ഇപ്പോള്‍ തന്റെ മക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ഉയര്‍ന്ന സാഹചര്യത്തിലാണ് പത്തനംതിട്ടയില്‍ യു.ഡി.എഫിന് വേണ്ടി ഇറങ്ങുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക