മനില: ഈ മാസം ഏദൻ ഉൾക്കടലിൽ ഹൂതി വിമതർ ആക്രമിച്ച ചരക്ക് കപ്പലിലെ ഫിലിപ്പിനോ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തിയതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് ഫിലിപ്പീൻസ് പ്രസിഡൻ്റ്. ഇന്ത്യയുടെ വേഗവും നിർണായകവുമായ നടപടിക്ക് ഫിലിപ്പീൻസ് പ്രസിഡൻ്റ് ഫെർഡിനാൻഡ് ആർ മാർക്കോസ് ജൂനിയർ ചൊവ്വാഴ്ചയാണ് നന്ദി അറിയിച്ചത്.
മാർച്ച് 6 ന് ഗൾഫ് ഓഫ് ഏദൻ വഴി സഞ്ചരിക്കുമ്പോൾ ഹൂതികൾ മിസൈൽ തൊടുത്തുവിട്ട് വ്യാപാരക്കപ്പലിൽ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് ഇന്ത്യൻ നാവികസേനയുടെ മെഡിക്കൽ ടീം എംവി കോൺഫിഡൻസിലെ എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തുകയും അവർക്ക് പരിചരണം നൽകുകയും ചെയ്തു.
രണ്ട് ഫിലിപ്പീൻസുകാരടക്കം മൂന്ന് ജീവനക്കാരാണ് ഹൂതികളുടെ ആക്രമണത്തിൽ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: