മൂന്ന് ലോകങ്ങളും വ്യക്തമായി ശാന്തിപാഠത്തില്‍ കാണുവാന്‍ കഴിയും. അവിടെ ചിലന്തിവലയായി പറയപ്പെട്ട ലോകസത്തയാണ് ആധിഭൗതികം. ഇതിനെ ഈ വിധം ഉണ്ടാക്കിയെടുക്കുന്ന എട്ട് കാലുള്ള ചിലന്തിയാണ് ആധിദൈവികമായ പ്രപഞ്ചസത്ത. ആത്മാവായി ഈശ്വരന്‍ പ്രകാശിക്കുമ്പോള്‍ ഈ വലയ്‌ക്ക് കിട്ടുന്നതാണ് ആദ്ധ്യാത്മികമായ ലോകസത്ത.
ശരിക്കും ഒന്നിച്ചുള്ള ഈ മൂന്ന് ലോകങ്ങള്‍ക്കും അവര്‍ ഒരുമിച്ച് അര്‍പ്പിക്കുന്ന മറ്റൊരു പ്രാര്‍ത്ഥനയാണ്..
അസതോമാ..സദ്ഗമയ… (അസത്തായ ദ്രവ്യഭാവത്തില്‍ നിന്നും, എന്നെ സത്തിലേക്ക് ഉയര്‍ത്തേണമേ…)
തമസോമാ.. ജ്യോതിര്‍ഗമയ… (അന്തകാര ത്തില്‍ മറഞ്ഞുകിടക്കുന്ന ദൈവീക ലോക ങ്ങളെ, എന്നില്‍ പ്രകാശിപ്പിച്ചാലും…, ജ്ഞാനവെളിച്ചത്തെ പകര്‍ന്നാലും…)
മൃത്യോമാ..അമൃതംഗമയ… (എന്നിലുള്ള മരിച്ചുപോകുന്ന അവസ്ഥകളെ മാറ്റി അമൃതമായ, നാശമില്ലാത്ത, കാലാതീതമായ സ്വരൂപത്തെ വെളിപ്പെടുത്തിയാലും…)
ഈവിധം ആ സമഗ്രമായ ഈശ്വരസ്വരൂപത്തിലേക്ക് നടത്തുന്ന പ്രാര്‍ത്ഥനയാണ് ശാന്തിപാഠം
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഇതെല്ലാം ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുവാന്‍, ശിക്ഷണത്തിലൂടെ പാകപ്പെടുന്നത് വരെ, നമുക്ക് സാധിക്കില്ല. എന്തെന്നാല്‍ അറിയുവാന്‍ ശ്രമിക്കുന്ന, ‘ഞാന്‍’ എന്ന ബോധത്തില്‍ തന്നെയാണ് എല്ലാം അഭ്യസിച്ചിരിക്കുന്നത്. ആയതിനാല്‍ ഉപനിഷത്തിന്റെ വായനകൊണ്ട് മാത്രം ആര്‍ക്കും സത്യത്തെ പൂര്‍ണമായും മനസ്സിലാക്കുവാന്‍ കഴിയില്ല. പരമമായ സത്യം ആത്മാര്‍ത്ഥമായ ശ്രമവും, ഈശ്വരന്റെ കൃപയും കൊണ്ട് വെളിപ്പെട്ടുകി ട്ടേണ്ടതാണ്. അത് വെളിവായി കിട്ടിയവരുടെ, വാക്കുകളിലൂടെ സ്പന്ദിക്കുന്ന കാലമാണ് ഓരോ ഉപനിഷത്തും. അതിനെ വായിച്ച് മന സ്സിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍, അനുഭവ ത്തിന്റെ തലം ആര്‍ജ്ജിക്കാത്ത ജ്ഞാനമെ ണല്ലാം വെറും വിവരങ്ങളായേ ഉള്‍ക്കൊള്ളുവാനാകൂ എന്ന നമ്മളിലെ പരിമിതിയെ ആരും മറന്ന് പോകരുത്.
വര്‍ഷങ്ങള്‍ നീണ്ട തപസ്സിലൂടെ സ്വായത്ത മായ സത്യത്തെയാണ്, വളരെ ലളിതമായി ശാന്തിപാഠത്തിലൂടെ പറയപ്പെട്ടത്. ഇതിലൂടെ നാം അറിയേണ്ട സനാതനധര്‍മ്മത്തിന്റെ അന്തഃസത്തയെ, ഉപനിഷത്ത് അവതരിപ്പിച്ച് കഴി ഞ്ഞു. ഇതിലുള്ളതും എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമായ ചില ഭാഗങ്ങളുടെ പുനര്‍ വായന മാത്രമാണ്, ഇനിയുള്ള ശ്ലോകങ്ങള്‍. അതിനാല്‍ ഇതൊരു താവളമായി കരുതി, വളരെ ക്ഷമയോടെ ശാന്തിപാഠത്തിന്റെ അര്‍ത്ഥം നന്നായി മനസ്സിലാക്കി, മനനം ചെയ്തിട്ട് (ചിന്തിച്ചതിന് ശേഷം) മുന്നോട്ട് പോകുക.
ഈശാ വാസ്യമിദം സര്‍വം
യത്കിഞ്ച ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാഃ
മാ ഗൃധഃ കസ്യസ്വിദ്ധനം
(സര്‍വതിലും (ലോകങ്ങളായ ലോകങ്ങളിലെല്ലാം) ഈശ്വരന്‍ വസിക്കുകയാണ്. ത്യാഗം കൊണ്ട് ഭക്ഷിച്ചുകൊള്ളുക. ആഗ്രഹിക്കരുത്, ആരുടേതാണ് ധനം?)
സര്‍വതിലും ഈശ്വരന്‍ വസിക്കുന്നു എ ന്നുപറഞ്ഞാല്‍, സചേതനവും അചേതനവുമായ (ജീവനുള്ളതും അല്ലാത്തതുമായ) പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഈ ഭൂമി മാത്രമല്ല ഇതിനെ ചുറ്റിനില്‍ക്കുന്ന വായുവും, അന്തരീക്ഷവും, ആകാശവും അടങ്ങുന്ന സര്‍വഭൂതങ്ങളിലും അവിടുന്ന് നിറഞ്ഞ് നില്‍ക്കുന്നു എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലോക ങ്ങളായ ലോകങ്ങളെല്ലാം അവന്റെ ഇച്ഛയാല്‍ ചലിച്ച്, അവന്റെ ഉള്ളില്‍ തന്നെ, സ്വയം രൂപം കൊള്ളുകയായിരുന്നു. ആയതിനാല്‍ സൃഷ്ടിക്ക് അകത്തും പുറത്തുമായി അവന്‍ വ്യാപിച്ചിരിക്കുകയാണ്. ആ അവസ്ഥയാണ് ‘ഈശാവാസ്യമിദം സര്‍വം’, ഈശ്വരനാല്‍ ഇതെല്ലാം മൂടപ്പെട്ടിരിക്കുന്നു, പരമമായ ഈശ്വരസ്വരൂപം അതാണ്. (ഇത് ശാന്തിപാഠം ശരിക്ക് ഉള്‍ക്കൊണ്ട് ഒരാള്‍ക്ക് മനസ്സിലാക്കു വാന്‍ ഒട്ടും പ്രയാസമുണ്ടാകില്ല).
ആ കാഴ്‌ച്ചയില്‍ നിന്നുള്ള ത്യാഗം കൊണ്ടാണ് ഇതെല്ലാം ഭക്ഷിക്കേണ്ടത്. അതായത്, എങ്ങും വ്യാപിച്ചിരിക്കുന്ന ആ ഈശ്വരനെ, എപ്പോഴും കണ്ടുകൊണ്ട്, ഇവിടെ എന്റേതായി യാതൊന്നുമില്ലെന്നും, സര്‍വതിനും അവകാശി ഈശ്വരനാണെന്നും ദൃഢമായി അറിഞ്ഞുകൊണ്ടും, ആ കാഴ്ചയ്‌ക്ക് നിരക്കുന്ന രീതിയിലുമായിരിക്കണം ഇതെല്ലാം അനുഭവി ക്കേണ്ടത്. അര്‍ത്ഥമാക്കുന്നത്, ഈശ്വരനില്‍ നിന്ന് മാറ്റി ഒന്നിനേയും കാണരുതെന്നും, അവന്‍ അറിയാതെ, അവന്റെ സാധനങ്ങളെ അപഹരിച്ച് നിന്റേതാക്കി വയ്‌ക്കുന്ന ഈ മൂഢ ത്തരം മതിയാക്കുവാനുമാണ്, ഉപനിഷത്ത് പറയുന്നത്.
കുറച്ചുകൂടി വ്യക്തമാക്കിയാല്‍, ഈ ലോകത്തുള്ള പണമോ, പ്രശസ്തിയോ. അറിവോ, അഴകോ ഒന്നും കണ്ട് വ്യാമോഹിക്ക രുത്. നമ്മള്‍ ഇവിടെ കാണുന്നതെല്ലാം, സര്‍വ്വേശ്വരന്റെ ഐശ്വര്യങ്ങള്‍ മാത്രമാണ്. അതിനാല്‍ ഇതിന്റെയെല്ലാം യഥാര്‍ത്ഥ അവകാശിയും അവിടുന്ന് മാത്രമാണ്. അങ്ങനെയുള്ള ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തമാക്കാന്‍ കഴിയില്ലായെന്ന പരമാര്‍ത്ഥത്തെ ഉള്‍ക്കൊള്ളുക. ഈ ലോകത്തിന്റെ അല്പനേര ത്തെ കൈവശാവകാശം മാത്രമേ നമുക്ക് തന്നിട്ടുള്ളൂ. അത് മറന്ന്, എന്റേത്… എനിക്കുള്ളത്… എന്ന മനോഭാവത്തോടെ ജീവിക്കരുത്.ഇഷ്ടപ്പെട്ടതും, വേണ്ടതുമായ എല്ലാത്തിനേയും ശരീരത്തോട് ചേര്‍ത്ത് വയ്‌ക്കുക എന്നതാണ് നമ്മുടെ മനസ്സിന്റെ അടിസ്ഥാന സ്വഭാവം. ജീവിതത്തില്‍ നിന്ന് കര്‍മ്മഫലങ്ങളെ ഉണ്ടാക്കിയെടുക്കുന്നതും, അത് ഏറ്റു വാങ്ങുന്നതും, നമ്മിലുള്ള ഈ സ്വഭാവ ഗുണമാണ് (ഇത് വളരെ ഗഹനമായി തുടര്‍ന്ന് ചര്‍ച്ചചെയ്യുന്നുണ്ട്). ഇതുതന്നെയാണ് ഒരുവനില്‍ ആഗ്രഹങ്ങളായി തെളിഞ്ഞ്, അതിന്റെ വഴിയെ വലിച്ചിഴച്ച് അവന്റെ ജീവിതത്തെ അര്‍ത്ഥശൂന്യമാക്കുന്നതും.
അതിനാല്‍ ആഗ്രഹങ്ങളെ ഒഴിവാക്കുക. ആഗ്രഹങ്ങള്‍, ചിന്തിക്കാന്‍ കഴിയാത്ത അനര്‍ത്ഥങ്ങളാണ് ജീവന് വരുത്തി വയ്‌ക്കുന്നത്. അതെല്ലാം ഉപനിഷത്ത് ചിന്തകളുടെ അകത്ത് കടക്കുമ്പോള്‍ നമുക്ക് കാണുവാന്‍ കഴിയും. മനുഷ്യനിലുള്ള ഈ അടിസ്ഥാന സ്വഭാവത്തെതന്നെ മാറ്റിയെടുക്കുക എന്ന ഉദ്ദേശമാണ്, ഈശ്വരനില്‍ നിന്നും ഒന്നും എടുക്കരുത് എന്ന് പറയുവാന്‍ കാരണമായത്. അങ്ങനെ മനസ്സിലേക്ക് ഒന്നും എടുക്കാതെയും, എടുത്തതിനെ പുറന്തള്ളിയും, സ്വതന്ത്രമായ മനോനിലയോടെയും വേണം ഇതെല്ലാം അനുഭവിക്കുവാന്‍ അങ്ങനെ ജീവിക്കുന്നതാണ് ത്യാഗം. ആ മനഃസ്ഥിതിയാണ് മനുഷ്യന് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: