Categories: KeralaEducation

മധ്യവേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി പഠനോത്സവം സംഘടിപ്പിക്കുന്നു

Published by

കോട്ടയം: സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) സ്റ്റാഴ്‌സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മധ്യവേനല്‍ അവധിക്കാലത്ത് വിദ്യാലയങ്ങളില്‍ പഠനോത്സവം സംഘടിപ്പിക്കുന്നു. ഒരു സ്‌കൂളിന് 3000 മുതല്‍ 5000 രൂപ വരെ നല്‍കാന്‍ 11,319 സ്‌കൂ ളുകള്‍ക്കായി 4 കോടി രൂപ വക യിരുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
1, 2 ക്ലാസുകളിലെ കുട്ടികളുടെ മാതൃഭാഷാ ശേഷി വികസിപ്പിക്കാന്‍ നടപ്പാക്കുന്ന ‘മലയാള – മധുരം’ പദ്ധതിയിലൂടെ കുട്ടികള്‍ ക്കുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കും. അവധിക്കാലത്ത് കുട്ടികളെ 8 പുസ്തകങ്ങളെങ്കിലും വായി ക്കാന്‍ പ്രേരിപ്പിക്കും. 80 പുസ്തകവും സൂക്ഷിക്കാനുള്ള അലമാരയും വീതം 9100 സര്‍ക്കാര്‍, എയ്ഡഡ് എല്‍.പി സ്‌കൂളുകള്‍ക്കു നല്‍കും. ഇതിന് 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by