പൗരത്വ ഭേദഗതി നിയമത്തെ അന്ധമായി എതിര്‍ക്കുന്നവര്‍ പറയുന്ന ഒരു പ്രധാന കാരണങ്ങളിലൊന്ന്, ഇത് തുല്യതയ്‌ക്കുള്ള അവകാശം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നാണ്! ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന തുല്യതയ്‌ക്കുള്ള അവകാശം ഭാരതത്തിലെ പൗരന്മാര്‍ക്കാണ്, അല്ലാതെ പൗരന്മാര്‍ ആകുവാന്‍ വേണ്ടി ഭാരതത്തിലേക്ക് വരുന്നവരുടെയോ പരിഗണിക്കുന്നവരുടെ കാര്യത്തിലോ അല്ല എന്ന് കേരളത്തിലെ ഭരണഘടനാ വിദഗ്ധന്മാര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും.
മറ്റൊരു വിമര്‍ശനം പാക്കിസ്ഥാനിലെ ഷിയാ, ബലൂചി, അഹമ്മദീയ മുസ്ലിങ്ങള്‍ ഒപ്പം അഫ്ഗാനിസ്ഥാനിലെ ഹസാരാസ് എന്നീ വിഭാഗങ്ങളും മതവിവേചനം നേരിടുന്നവരാണ്. അവര്‍ക്കുകൂടി ഭാരതത്തില്‍ പൗരത്വഭേദഗതി നിയമത്തില്‍ പെടുത്തി പൗരത്വം കൊടുക്കാന്‍ തയ്യാറാകാത്തത് തികഞ്ഞ വിവേചനം തന്നെയാണ് എന്നാണ് കേരളത്തിലെ ചില ഭരണഘടനാ വിദഗ്ധന്മാര്‍ അഭിപ്രായപ്പെടുന്നത്! ഈ ഭരണഘടനാ വിദഗ്ധന്മാര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും പൂര്‍ണമായും ഇസ്ലാമിക രാജ്യങ്ങള്‍ തന്നെയാണ്, പാക്കിസ്ഥാനില്‍ ഷിയാകളും സുന്നികളും തമ്മില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് അവരുടെ മതപരമായ കാര്യം മാത്രമാണ്. അവര്‍ വിശ്വസിക്കുന്നത് ഒരു മതഗ്രന്ഥത്തിലും ഒരു ദൈവത്തിലും തന്നെയാണ്.
അവരുടെ മതപരമായ തമ്മിലടികള്‍ക്ക് പരിഹാരം കാണേണ്ടത് ഇസ്ലാമിക രാജ്യം എന്ന നിലയില്‍ അവിടുത്തെ ഭരണകൂടവും അവിടുത്തെ മതനേതൃത്വവും ആണ്. മതത്തിന്റെ പേരില്‍ ഭാരതത്തെ വെട്ടി മുറിച്ച് രാജ്യം നേടിയെടുത്തിട്ട് ആ മതത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സാധിക്കുന്നില്ലങ്കില്‍ അത് പാകിസ്ഥാനിലെ ഭരണകൂടത്തിന്റെ കഴിവുകേടാണ് അല്ലാതെ ആ ഇസ്ലാമിക രാജ്യത്തെ വിവിധ വംശങ്ങളുടെ തമ്മിലടികളുടെ തോത് നോക്കി അവര്‍ക്ക് അഭയം കൊടുക്കേണ്ട ഉത്തരവാദിത്വം ഭാരതത്തിന് ഇല്ല.
പാകിസ്ഥാനിലെ അഹമ്മദീയരും ഷിയകളും അവിടത്തെ ഭൂരിപക്ഷമായ സുന്നികളുമായി നിരന്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയും വെള്ളിയാഴ്ചകളില്‍ പാകിസ്ഥാനിലെ ഷിയാ അഹമ്മദീയ മോസ്‌ക്കുകളില്‍ സുന്നികള്‍ ബോംബ് പൊട്ടിച്ചും വെടിവച്ചും ഭീകര ആക്രമണങ്ങള്‍ നടത്തിയും നൂറു കണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ അതെ സുന്നി മുസ്ലിമുകള്‍ ഭൂരിപക്ഷമായ ഇന്ത്യയിലേക്ക് അവരുടെ കടുത്ത എതിരാളികളായ അഹമ്മദീയരെയും ഷിയകളെയും പൗരത്വം നല്‍കി കൊണ്ടു വരണമെന്ന് ആവശ്യപ്പെടുന്നത് ഈ രാജ്യത്തിന്റെ നല്ലതിനുവേണ്ടി ആണെന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്?
പിന്നെ ബലൂചികളുടെ ആവശ്യം ബലൂചിസ്ഥാന്‍ എന്ന ഒരു സ്വതന്ത്ര രാജ്യമാണ്. ബജലൂചിസ്ഥാന് സ്വാതന്ത്ര്യം കൊടുക്കുക എന്നുള്ളത് പാകിസ്താന്റെ ആഭ്യന്തര കാര്യമാണ്. അതും ഭാരതത്തിലെ പൗരത്വം നിയമവും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല. അതുപോലെതന്നെ അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയം തേടി യൂറോപ്പില്‍ എത്തിയവര്‍ ഇന്ന് സായിപ്പുമാരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഈ ഭാരതത്തില്‍ ആവശ്യത്തിന് താലിബാന്‍ സ്‌നേഹികളുള്ളപ്പോള്‍ പുതുതായി കുറച്ച് യഥാര്‍ത്ഥ താലിബാനികളെ കൂടെ ഈ രാജ്യത്തേക്ക് വലിച്ചു കേറ്റി പണി ഇരുന്നു വാങ്ങേണ്ട യാതൊരുവിധ ആവശ്യവുമില്ല എന്നുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ നാം അംഗീകരിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. അവര്‍ക്ക് ശരിയത്ത് നിയമം നിലനില്‍ക്കുന്ന അവരുടെ മത രാജ്യം അവിടെയുണ്ട്. അവിടെ അവര്‍ സമാധാനം പുനഃസ്ഥാപിച്ച് സ്വസ്ഥമായി ജീവിച്ചു കൊള്ളട്ടെ, അതല്ലേ വേണ്ടത്.
പിന്നെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സ്ഥലവും സൗകര്യവും ആവശ്യത്തിന് പണവും എല്ലാം ഉള്ള ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഇല്ലാത്ത വേദനയാണ് കേരളത്തിലെ ചില ഭരണഘടനാ വിദഗ്ധര്‍ക്കും മനുഷ്യസ്‌നേഹികള്‍ക്കുമുള്ളത്!. റോഹിങ്ക്യന്‍ മുസ്ലിംസ് ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മാറിലേക്ക് അനധികൃതമായി കുടിയേറിയവരാണ്. അവരെ രണ്ട് കൈയും നീട്ടി സ്വീകരിച്ച അവിടുത്തെ ബുദ്ധന്മാര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് ഈ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ പിന്നീട് ഭീഷണിയായി മാറിയപ്പോള്‍ അവര്‍ ഗത്യന്തരമില്ലാതെ തിരിച്ചടിക്കാന്‍ തുടങ്ങിയതിന്റെ ഫലമാണ് ആ രാജ്യം വിട്ടു റോഹിംഗ്യന്‍ മുസ്ലിംസിന് പലായനം ചെയ്യേണ്ടിവന്നത്. അവരെ ഏറ്റെടുക്കേണ്ട ഒരു ആവശ്യവും ഭാരതത്തിന് ഇല്ല. അവരുടെ സ്വന്തം നാട് ബംഗ്ലാദേശ് ആണ്. ആ രാജ്യത്തേക്ക് അവര്‍ തിരിച്ചു പോകട്ടെ. 80 കളില്‍ തമിഴ് വംശജര്‍ക്ക് നേരെ ശ്രീലങ്കയില്‍ നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് പലായനം ചെയ്ത് ഭാരതത്തിലെത്തിയവര്‍ ഇന്നും രാമേശ്വരത്തെ ക്യാമ്പുകളില്‍ സര്‍ക്കാര്‍ സഹായത്തോടുകൂടി ജീവിക്കുന്നുണ്ട്. അവരെ ഈ പൗരത്വനിയമത്തില്‍ പെടുത്തിയിട്ടില്ലങ്കിലും അവര്‍ക്ക് പൗരത്വം കൊടുക്കില്ല എന്ന് ഇതുവരെ ഒരു ഭരണകൂടവും പറഞ്ഞിട്ടില്ല. ഈ അടുത്തുതന്നെ ശ്രീലങ്കന്‍ സ്വദേശിയായ ഒരു മുസ്ലിം സ്ത്രീക്ക് ഭാരത പൗരത്വം കിട്ടിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു എന്നതും ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ കാണേണ്ടതുണ്ട്.
രാജ്യത്ത് 77 വര്‍ഷമായി നിലനില്‍ക്കുന്ന വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ പൗരത്വം നേടാനുള്ള ലോകത്തെ ഏത് രാജ്യത്തുള്ള ആളുകള്‍ക്കുമുള്ള അവസരത്തെ ഈ പൗരത്വ ഭേദഗതി നിയമം ഇല്ലാതാക്കുന്നില്ല. എങ്കില്‍ തന്നെയും വ്യക്തമായ അജണ്ടകളോടുകൂടി അഭയാര്‍ത്ഥികളായി അയല്‍ രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് കടന്നു വരുന്നവരെ സ്വീകരിക്കേണ്ട ഒരാവശ്യവും ഈ രാജ്യത്തിനില്ല. കാരണം ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഈ രാജ്യത്തെ ജനപ്പെരുപ്പം, മറ്റു രാജ്യങ്ങളില്‍ നിന്നുവരുന്ന അഭയാര്‍ത്ഥികളെ കൂട്ടത്തോടെ സ്വീകരിക്കാന്‍ ഉതകുന്നതോ, അത് ഈ രാജ്യത്തിന് ഗുണം ചെയ്യുന്നതോ അല്ല എന്നുള്ള കാര്യം വിമര്‍ശനങ്ങളുമായി രംഗത്തിറങ്ങിയവര്‍ ഓര്‍ക്കണം.
2014 ഡിസംബര്‍ 31നു മുമ്പ് രാജ്യത്ത് എത്തി ആറുവര്‍ഷം ഈ രാജ്യത്ത് തങ്ങിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജെയ്‌ന പാഴ്‌സി ബുദ്ധ എന്നീ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ പൗരത്വം ലഭിക്കുന്നതിന് അവസരം ഒരുങ്ങിയിരിക്കുന്നത്. അല്ലാതെ ഈ ഭാരതത്തില്‍ നിലവില്‍ പൗരന്മാരായിട്ടുള്ള ഒരു മതസ്ഥരുടെയും പൗരത്വം റദ്ദാക്കപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ഇല്ല എന്നിരിക്കെ മുസ്ലിം ജനവിഭാഗങ്ങളില്‍ ഭീതി വിതയ്‌ക്കുവാന്‍ കാരണമാകുന്ന രീതിയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തി തങ്ങളാണ് മുസ്ലീങ്ങളുടെ ഭാരതത്തിലെ സംരക്ഷകര്‍ എന്ന് വരുത്തി തീര്‍ത്ത് രാഷ്‌ട്രീയനേട്ടം കൊയ്യാനുള്ള ഇവിടുത്തെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തികള്‍ തരംതാണത് എന്ന് പറയാതെ വയ്യ.
എന്നാല്‍ കേരളത്തിലെ ഉള്‍പ്പെടെയുള്ള മതമൗലികവാദ സംഘടനകളും അവര്‍ കയറി പറ്റിയിട്ടുള്ള രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പൗരത്വ ഭേദഗതി നിയമം അല്പം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് എന്നതുരി തന്നെയാണ്, കാരണം കേരളത്തില്‍ മാത്രം 40 ലക്ഷത്തിനടുത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ എത്തിയിട്ടുണ്ട്. ദിവസേന എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവരില്‍ പകുതിയിലേറെയും ബംഗ്ലാദേശില്‍ നിന്നും ബര്‍മയില്‍ നിന്നും അനധികൃതമായി രാജ്യത്ത് നുഴഞ്ഞുകയറി കേരളത്തില്‍ എത്തിയവര്‍ തന്നെയാണ്. ഇതുപോലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇക്കൂട്ടര്‍ എത്തിയിട്ടുണ്ട്. അത് വ്യക്തമായി അറിയാവുന്ന കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കേവലം പൗരത്വം നല്‍കുന്നതില്‍ മാത്രം ഒതുക്കി നിര്‍ത്തില്ല എന്നത് ഇവിടുത്തെ മതമൗലികവാദ പ്രസ്ഥാനങ്ങള്‍ക്കും അവരെ പിന്തുണയ്‌ക്കുന്ന രാഷ്‌ട്രീയക്കാര്‍ക്കും നന്നായി അറിയാം.
പുതിയൊരു വോട്ട് ബാങ്കായും അതോടൊപ്പം ഒരു റിസര്‍വ് സൈന്യമായും ഈ കേരളത്തില്‍ എത്തിയിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരു ഭാഗത്തെ മാറ്റാനുള്ള മതമൗലികവാദികളുടെ ലക്ഷ്യത്തിന്റെ കടയ്‌ക്കല്‍ കത്തി വയ്‌ക്കുന്നതു തന്നെയാണ് ഈ പൗരത്വ ഭേദഗതി നിയമം. അതുകൊണ്ടുതന്നെ കേരളത്തില്‍ ചിലരുടെ എതിര്‍പ്പുകള്‍ സ്വാഭാവികം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: