Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടതിനും വലതിനും പ്രീണനവും മോദി വിരുദ്ധതയും മാത്രം…

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Mar 18, 2024, 03:03 am IST
in India

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് പ്രചാരണത്തില്‍ നിറഞ്ഞ് ബിജെപിയും നരേന്ദ്ര മോദിയും. ഇടതുവലതു മുന്നണികളുടെ പ്രചാരണം സംഘടിത മതന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യത്തിലേക്ക് മാത്രമായി ചുരുങ്ങുകയാണ്. ബിജെപി വിരുദ്ധ ചാമ്പ്യന്‍ ആരെന്നതിലാണ് ഇടതും വലതും മത്സരിക്കുന്നത്. സിഎഎ വിഷയത്തില്‍ മുസ്ലീം സംഘടനകള്‍ ഇട്ടുകൊടുത്ത ചൂണ്ടയില്‍ ഇരു മുന്നണികളും കൊത്തിയതോടെ പ്രചാരണം ബിജെപി, നരേന്ദ്ര മോദി വിമര്‍ശനത്തില്‍ ഒതുങ്ങി.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കടുത്ത ജനരോഷമുള്ളതിനാല്‍ കേന്ദ്രവിരുദ്ധ പ്രചാരണങ്ങളില്‍ ഊന്നിയാണ് ഇടതു പ്രചാരണ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഒന്നും തന്നെ സ്ഥാനാര്‍ത്ഥികളും നേതാക്കളും പറയുന്നില്ല.

സംസ്ഥാന സര്‍ക്കാരിനെതിരെ പൊതുജനങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയരുമ്പോള്‍, തങ്ങളാണ് മോദിയെയും, ബിജെപിയും ശക്തമായി എതിര്‍ക്കുന്നതെന്ന മറുപടിയാണ് ഇടതുപക്ഷം നല്‍കുന്നത്. മുന്‍ കാലങ്ങളില്‍ മുഖ്യമന്ത്രിമാരാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഇതുവരെ നാമമാത്രമായ കണ്‍വന്‍ഷനുകളില്‍ മാത്രമാണ് പിണറായി വിജയന്‍ പങ്കെടുത്തത്. നവകേരള സദസും, പിന്നീട് കൊട്ടിഘോഷിച്ച് നടത്തിയ മുഖാമുഖം പരിപാടികളും ദയനീയമായി പൊളിഞ്ഞു എന്ന് മാത്രമല്ല, സര്‍ക്കാരിനും, മുന്നണിക്കും ഗുണത്താക്കാളേറെ ദോഷമാണ് വരുത്തിവെച്ചതെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് വിമര്‍ശനവും ഉയരുന്നു. എസ്എഫ്‌ഐ ഗുണ്ടായിസവും, നവകേരള സദസിലെ ‘രക്ഷാ പ്രവര്‍ത്തന’വും വ്യാപക പ്രതിഷേധത്തിനിടയാക്കായ സാഹചര്യത്തില്‍ മതന്യൂന പക്ഷങ്ങള്‍ക്കിടയില്‍ ഭീതി പരത്തി മുതലെടുക്കുക എന്ന തന്ത്രമാണ് ഇടതുപക്ഷം പയറ്റുന്നത്.

എന്നും കുത്തകയായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മതന്യൂനപക്ഷ വോട്ടുകള്‍ മറുപക്ഷത്തേക്ക് പോകാതിരിക്കാന്‍ ഇടതിനെയും വെല്ലുന്ന കുപ്രചാരണങ്ങളാണ് യുഡിഎഫ് നടത്തുന്നത്. മുസ്ലീംലീഗ് നയിക്കുന്ന മുന്നണിയായി യുഡിഎഫ് മാറിയെന്ന് കോണ്‍ഗ്രസ് അണികള്‍ പോലും വിമര്‍ശനം ഉന്നയിച്ച് തുടങ്ങി. മുന്നണിയുടെ അജണ്ട പോലും ലീഗാണ് നിശ്ചയിക്കുന്നത്. ലീഗീന്റെ വര്‍ഗീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് കോണ്‍ഗ്രസും മറ്റു ഘടകകക്ഷികളും പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണുള്ളത്. സംഘടിത വോട്ടുബാങ്ക് കാണിച്ച് ഇടതുവലതു മുന്നണികളോട് ഒരു പോലെ വിലപേശാന്‍ ലീഗിന് കഴിയുന്നു. ഇതോടെ കോണ്‍ഗ്രസും യുഡിഎഫും വ്യക്തമായ പ്രചാരണ വിഷയങ്ങള്‍ പോലും ഇല്ലാതെ സംഘടിത മത പ്രീണനമെന്ന ഒറ്റ അജണ്ടയില്‍ കുടുങ്ങി. ബിജെപി, സിപിഎം അവിശുദ്ധ ബന്ധമെന്ന് പ്രചാരണം നടത്തി മതന്യൂന പക്ഷങ്ങളെ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താനാകുമോ എന്നാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ഇരു മുന്നണികളും ലക്ഷ്യമിടുന്നത് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരെയുള്ള കുപ്രചാരണമാണ്. വികസന രാഷ്‌ട്രീയം ഉയര്‍ത്തി പ്രചാരണം നടത്തുന്നത് എന്‍ഡിഎ മാത്രമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞും, മോദി ഗ്യാരന്റി ഉയര്‍ത്തിക്കാട്ടിയും ഭരണത്തുടര്‍ച്ചയ്‌ക്കാണ് എന്‍ഡിഎ വോട്ട് തേടുന്നത്. ഇടതുവലതു മുന്നണികളുടെ നെഗറ്റീവ് കാമ്പയിനും എന്‍ഡിഎയുടെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയുമുള്ള പ്രചാരണത്തില്‍ നിറയുന്നത് നരേന്ദ്ര മോദിയും ബിജെപിയുമാണ്.

Tags: NDANarendra ModiLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

‘മുന്നണി’കൾ രണ്ടും ആഭ്യന്തര പ്രശ്‌നങ്ങളിൽ, ‘സഖ്യം’ പ്രചാരണത്തിൽ മുന്നേറുന്നു

Kerala

ഏറ്റുമാനൂരില്‍ മാറ്റത്തിന്റെ മണിമുഴക്കവുമായി വീണാ നായര്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.