Categories: Sports

കാലിക്കറ്റ് ഹീറോസ് ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍

Published by

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസ് ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍. സൂപ്പര്‍ ഫൈവില്‍ ദല്‍ഹി തൂഫാന്‍സിനെ മുംബൈ മിറ്റിയോഴ്സ് കീഴടക്കിയതോടെ കാലിക്കറ്റ് മുന്നേറുകയായിരുന്നു. മുംബൈ പ്ലേ ഓഫ് കാണാതെ മടങ്ങി.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ഫൈവിലെ അവസാന മത്സരങ്ങളിലൊന്നില്‍ ദല്‍ഹി തൂഫാന്‍സിനെ നാല് സെറ്റ് പോരാട്ടത്തിലാണ് മുംബൈ കീഴടക്കിയത്. സ്‌കോര്‍: (15-11, 12-15, 15-12, 17-15). ഷമീം ആണ് കളിയിലെ താരം.

ഇതോടെ സൂപ്പര്‍ ഫൈവില്‍ ഒരു മത്സരം ശേഷിക്കെയാണ് കാലിക്കറ്റ് ഫൈനല്‍ ഉറപ്പിച്ചത്. മുംബൈയോട് തോറ്റെങ്കിലും ദല്‍ഹി എലിമിനേറ്റര്‍ ഉറപ്പാക്കി. അഞ്ച് ടീമുകളില്‍ ആദ്യ മൂന്ന് ടീമുകള്‍ക്കാണ് യോഗ്യത. ചൊവ്വാഴ്ചയാണ് എലിമിനേറ്റര്‍ മത്സരം. ദല്‍ഹി തൂഫാന്‍സ് മൂന്നാം സ്ഥാനക്കാരെ നേരിടും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by