മനുഷ്യായുസ്സില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതും വളരെ ശ്രദ്ധ ആവശ്യമായതുമായ ഒന്നാണ് നമ്മുടെ സ്വപ്‌നത്തിലെ വീടിന്റെ നിര്‍മാണം. ചെറുതായാലും വലുതായാലും ആ വീടിന് എന്തൊക്കെ സൗകര്യങ്ങള്‍ വേണം. നേരത്തേ പല വീടുകളിലും കണ്ടുവച്ചതു പോലെ വിവിധ സൗകര്യങ്ങളും ഡിസൈനും നമ്മുടെ മനസ്സിലുണ്ടാവും.
ഇങ്ങനെയൊക്കെയാണെങ്കിലും വീടിനു പ്ലാന്‍ ചിന്തിക്കുമ്പോള്‍ത്തന്നെ ഒരു സുപ്രധാന കാര്യം മറക്കരുത്. ഏറ്റവുമധികം സമയം ചെലവഴിക്കേണ്ടതും, വിശ്രമം, ശയനം, ഭക്ഷണം, ദാമ്പത്യം, കുട്ടികളുടെ പഠനം, ഭാവി, ഇങ്ങനെ നമ്മുടെ ജീവിതത്തിലെ സ്വകാര്യമായ നിമിഷങ്ങളുടെ സാക്ഷിക്കൂടാണ് വീട്. അവിടെ സ്വസ്ഥവും മാനസികമായി ഉന്മേഷവും പകരുന്ന ഒരന്തരീക്ഷം അത്യാവശ്യമാണ്. അതിനു വേണ്ട ഊര്‍ജവും ഉണര്‍വും നല്‍കാന്‍ നമ്മുടെ വീടിനു കഴിയണം. ചുരു ക്കിപ്പറഞ്ഞാല്‍ പ്രാപഞ്ചികോര്‍ജവും ഭൗമോര്‍ജവും വേണ്ടത്ര അളവില്‍ ലഭിക്കാനും ഊര്‍ജപ്രസരണത്തെ തടയാതെയും നഷ്ടപ്പെടുത്താതെയും ക്രമീകരിക്കുന്ന തരത്തിലുള്ള വാസ്തുശാസ്ത്ര തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലാനാണു തയാറാക്കേണ്ടത്.
വാസ്തുവിദ്യ ഒരു ശാസ്ത്രം എന്നതിലുപരി ഒരു കല കൂടി യാണ്. ഭാവനാത്മകമായ, കലാസൗന്ദര്യത്തോടെയുള്ള ഒരു വീടു പണിയുക. ആ വീടിന്റെ അകത്തും പുറത്തും വാസ്തുപരമായി ശരിയായ ഊര്‍ജ സംതുലനാവസ്ഥ നിലനിര്‍ത്തുക. ഇങ്ങനെ എന്തുകൊണ്ടും വാസ്തുനിയമങ്ങള്‍ അനുസരിക്കുന്ന ഒരു നല്ല ഭവനം നമുക്കു വേണമെങ്കില്‍ വാസ്തു അധിഷ്ഠിതമായ ഒരു പ്ലാന്‍ ഉണ്ടായേ മതിയാവൂ.
ഒന്നാംഘട്ടമായി നാം വടക്കും കിഴക്കും ചരിഞ്ഞ് മട്ടപ്പെടു ത്തിയ മതില്‍ കെട്ടി വാസ്തുമണ്ഡലം തിരിച്ച ഒരു ഭൂമി മനസ്സില്‍ കാണുക.
പ്രസ്തുത സ്ഥലത്ത് ഗൃഹനാഥയുടെ നക്ഷത്രത്തിനു യോജിച്ച രീതിയില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു താല്‍ക്കാലിക പ്ലാന്‍ ആദ്യം തയാറാക്കണം. ആ പ്ലാനില്‍ ഒരു വാസ്തുപണ്ഡിതന്റെ നിര്‍ദേശങ്ങള്‍ മാനിച്ച് പൂമുഖം, കിടപ്പുമുറി കള്‍, പൂജാമുറി (പൂജാസ്ഥാനം) അടുക്കള, സ്‌റ്റെയര്‍കെയ്സ്സുകള്‍, ബാത്ത് റൂമുകള്‍, പഠനമുറി, ഓഫീസ് മുറി, പെണ്‍കുട്ടികള്‍ക്കുള്ള മുറി, ഗസ്റ്റ് മുറി, ഡ്രായിംഗ് തുടങ്ങിയവ ചിട്ടപ്പെടുത്തി മാര്‍ക്കു ചെയ്യണം.
ഭദ്രത, ശില്‍പ്പഭംഗി, ലാളിത്യം, ഒതുക്കം, സൗകര്യങ്ങള്‍, സ്വ കാര്യത ഇവ കണക്കിലെടുത്ത് ഓരോ ഇഞ്ചു സ്ഥലവും വാസ നിയമാനുസൃതം വിനിയോഗിക്കാവുന്ന ഉപയോഗക്ഷമതയുള്ള പ്ലാനാണ് മുഖ്യം. ഭാവിയിലെ വീടിന്റെ അറ്റകുറ്റപ്പണികള്‍, വിപു ലീകരണം, സംരക്ഷണം ഇവ അധികം ചെലവില്ലാതെ നിര്‍വഹി ക്കത്തക്കവിധമുള്ള പ്ലാനാണ് തയാറാക്കേണ്ടത്.
ആരോഗ്യസംരക്ഷണത്തിന് വാസ്തുപ്രകാരമുള്ള കിടപ്പു മുറി
ഒരു വീടിന്റെ പ്ലാനില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതും ശ്രദ്ധയോടെ വാസ്തുനിയമപ്രകാരം ശരിയായ സ്ഥാനത്തു വരേണ്ടതുമായ ഒന്നാണു കിടപ്പുമുറി. ഗൃഹത്തില്‍ വസിക്കുന്നവ രുടെ ആരോഗ്യം, ദാമ്പത്യം, ഐശ്വര്യം ഇവ ബെഡ്‌റൂമിനെ ആശ്രയിച്ചാണ് ഒരു പിരിധിവരെ നിലനില്‍ക്കുന്നത്.
മാസ്റ്റര്‍ബെഡ്‌റൂം (പ്രധാന കിടപ്പുമുറി)
ഒരു വീടിന്റെ ഗൃഹനാഥനും നാഥയും ശയിക്കാന്‍ തെര ഞ്ഞെടുക്കേണ്ട മാസ്റ്റര്‍ ബെഡ് റൂം എപ്പോഴും വീടിന്റെ കന്നിമൂല അഥവാ തെക്ക് പടിഞ്ഞാറേ മൂലയിലുള്ള മുറിയാകുന്നതാണ് ഉത്തമം. ശാസ്ത്രഗ്രന്ഥങ്ങള്‍ പ്രധാന കിടപ്പുമുറിക്ക് ഒന്നാം സ്ഥാനമായി ചൂണ്ടിക്കാട്ടുന്നത് കന്നിമൂല കിടപ്പുമുറിതന്നെ. ആ മുറിയുടെ വാതില്‍ ഉച്ചം സംഭവിക്കുന്ന സ്ഥലത്തുതന്നെ വയ്‌ക്കാനും ശ്രദ്ധിക്കണം. ഓരോ മുറിക്കും ഉച്ചവും, നീചവും ഭവിക്കുന്ന സ്ഥാനങ്ങളുണ്ട്. കഴിയുന്നതും ഏതു മുറിയിലും വാതില്‍ ഉച്ചത്തില്‍ വയ്‌ക്കാന്‍ ശ്രദ്ധിക്കണം. മറ്റു കിടപ്പുമുറികളും കഴിയുന്നത്രതെക്കു ദിശയോട് ചേര്‍ന്നു വരുന്നതാണു നല്ലത്.
വടക്കുപടിഞ്ഞാറ് (വായുകോണ്‍)
വായുകോണില്‍ കിടപ്പുമുറിയുണ്ടെങ്കില്‍ വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് കിടക്കാന്‍ നല്ലതാണ്. അവരുടെ ആരോഗ്യം, നല്ല വിവാഹബന്ധം എന്നിവയ്‌ക്ക് ഗുണം ചെയ്യും. വൃദ്ധജനങ്ങള്‍ അതിഥികള്‍ എന്നിവര്‍ക്കും ഈ മുറി നല്‍കാം.
വടക്കുകിഴക്കേ കോണിലെ (ഈശാനകോണ്‍) മുറി
വടക്കുകിഴക്കേ കോണ്‍ (ഈശാനകോണ്‍) അഥവാ കിടപ്പു മുറിയായി ഉപയോഗിച്ചുവരുന്നവര്‍ വൃദ്ധജനങ്ങള്‍ക്കു മാത്രമേ ഇവിടെ കിടക്കാന്‍ അനുവാദം നല്‍കാവൂ.
അഗ്നികോണ്‍ (കിഴക്കുതെക്ക്) ഒരിക്കലും പ്രധാന കിടപ്പു മുറി വരരുത്.
കിടപ്പുമുറികളില്‍ മധ്യപ്രായം കഴിഞ്ഞവര്‍ തെക്കോട്ടും കുട്ടി കള്‍ കിഴക്കോട്ടും തലവച്ച് ഉറങ്ങുന്നതാണ് ആരോഗ്യത്തിനു ഗുണം. ഒരിക്കലും വടക്കോട്ടും പടിഞ്ഞാറോട്ടും തലവച്ച് ഉറങ്ങ രുത്. തെക്കുവശത്തേക്ക് തലവച്ച് ഉറങ്ങുന്നത് ഗുണമാണെന്നു പറയുന്നതില്‍ ശാസ്ത്രീയത ഉണ്ട്. നമ്മുടെ ഭൂമിക്കു ചുറ്റും ഒരു കാന്തികവലയം ഉണ്ടെന്നു നമുക്കറിയാം. ഈ കാന്തവലയത്തില്‍ കിടക്കേണ്ടത് കാന്തികദിശയ്‌ക്കനുസരിച്ചാകണം. മനുഷ്യന്റെ ശരീരഭാഗം തല നോര്‍ത്ത് പോളും കാല്‍ഭാഗം സൗത്ത് പോളുമാണ്. തല വടക്കോട്ടുവച്ചാല്‍ നോര്‍ത്ത് പോളുകള്‍ തമ്മില്‍ വികര്‍ഷിക്കും. ഇതുതലച്ചോറിലെ രക്തചംക്രമണം, കോശങ്ങള്‍ എന്നിവയെ ദോഷമായി ബാധിക്കും. ക്രമേണ ഉറക്കം നഷ്ടപ്പെട്ട് രോഗിയായി മാറും. ഭൂമിയുടെ ചലനം പ്രദക്ഷിണമായിട്ടാകയാല്‍ പടിഞ്ഞാറോട്ടും തല വയ്‌ക്കരുത്. ഇക്കാരണങ്ങളാണ് തെക്കുദിശയില്‍ കിടപ്പുമുറികള്‍ വരണമെന്നും തെക്കോട്ട് തലവച്ചുറങ്ങണമെന്നും പറയുന്നത്.
ധാരാളം വാസ്തുശാസ്ത്ര ഗ്രന്ഥങ്ങള്‍ പ്രചാരത്തിലുണ്ട്. പലതും പൗരാണിക വാസ്തുശാസ്ത്രഗ്രന്ഥങ്ങളുടെ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള തച്ചുശാസ്ത്രപാണ്ഡിത്യം വിളമ്പുന്നവയാണ്. വാസ്തുശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നവര്‍ക്കേ ആ ഗ്രന്ഥങ്ങള്‍ പ്രയോജനപ്പെടൂ. സാമാന്യ ജനതയുടെ ആവശ്യം, സിദ്ധാന്തം പറയാതെ അവര്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ പറ്റുന്നതരം ആധികാരികമായ ഗ്രന്ഥങ്ങളാണ്.
(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: