Categories: KeralaEducation

ഇലക്ഷനല്ലേ? പത്തു തുട്ടുകിട്ടിയാല്‍ കൈയ്‌ക്കുമോ?

നഴ്‌സിംഗ് പ്രവേശനപരീക്ഷ ഉപേക്ഷിച്ചത് അഴിമതിക്കെന്ന് ആക്ഷേപം

Published by

കോട്ടയം: ഇലക്ഷനല്ലേ? സ്വകാര്യ നഴ്‌സിംഗ് കോളേജുകളില്‍ നിന്ന് ഒരു നല്ല സംഖ്യ കിട്ടിയാല്‍ സി.പി.എമ്മിന് കയ്‌ക്കുമോ? നഴ്‌സിംഗ് പ്രവേശന പരീക്ഷ ഇത്തവണയും വേണ്ടെന്നുവച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഒട്ടും നിഷ്‌കളങ്കമല്ല കുട്ടികളേ …
സംസ്ഥാനത്തുള്ള നഴ്‌സിംഗ് കോളേജുകളില്‍ പകുതിയിലധികം സ്വകാര്യ മേഖലയിലാണ്. പിന്നെ നല്ല പങ്കും സി.പിഎമ്മിനു കീഴിലുള്ള സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്നതും. ഇവിടെയെല്ലാം 50 ശതമാനം മെറിറ്റും 50 ശതമാനം മാനേജ്‌മെന്റ് സീറ്റുമാണ്. മാനേജ്‌മെന്റ് സീറ്റില്‍ ഒരു കുട്ടിക്ക് 10 ലക്ഷം വരെയാണ് തലവരിയെന്ന് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. മാനേജ്‌മെന്റിന് കിട്ടുന്നത് കോടികള്‍ ! അതില്‍ നിന്ന് നല്ലൊരു സംഖ്യ ഇലക്ഷന്‍ ഫണ്ടിലേക്ക് കൊടുക്കാന്‍ ആര്‍ക്കാണുചേതം? മാനേജ്‌മെന്റിനും സന്തോഷം പാര്‍ട്ടിക്കും സന്തോഷം. പിന്നെയെന്തിന് എന്‍ട്രന്‍സ് !
നഴ്‌സിംഗിന് പ്രവേശന പരീക്ഷ നടത്തണമെന്ന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ മൂന്നുവര്‍ഷമായി ആവശ്യപ്പെടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷവും ഇരന്ന് ഇളവു നേടി. ഇക്കൊല്ലം പ്രവേശന പരീക്ഷനടത്തുമെന്ന് രണ്ടാഴ്ച മുന്‍പ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നെ എങ്ങിനെയാണ് കള്ളന്‍ കയറിയത്?
ഇന്ത്യയില്‍ 21 സംസ്ഥാനങ്ങളില്‍ പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷന്‍. കഴിഞ്ഞ തവണ മാറിനിന്ന കര്‍ണാടകവും ഇക്കുറി പരീക്ഷക്കു വഴങ്ങി. എന്നാല്‍ ഇക്കൊല്ലവും ഇളവിന് അപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ് കേരളം. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഇനി പ്രവേശനം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by