Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദി ഭരണത്തില്‍ ഭാരതീയ ഭാഷകള്‍ക്ക് പുതുജീവന്‍

എ. വിനോദ് by എ. വിനോദ്
Mar 15, 2024, 03:06 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

പ്രധാനമന്ത്രി നരന്ദ്രമോദി ലോക വേദികളില്‍ ഹിന്ദിയില്‍ പ്രസംഗിച്ച് കയ്യടി നേടുക മാത്രമല്ല ചെയ്തുകൊണ്ടിരിക്കുന്നത്, ഭാരതീയ ഭാഷകളുടെ പ്രോത്സാഹനത്തിനായി ഭാരതസര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം വിവിധ തലങ്ങളില്‍ നിരവധി ശ്രമങ്ങള്‍ നടത്തിവരുന്നു. ഓരോ വിദ്യാര്‍ത്ഥിക്കും ഭാരതീയ ഭാഷാ മാധ്യമത്തിലൂടെ എളുപ്പത്തില്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്, സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സുപ്രധാന സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യുവാക്കള്‍ക്കും സാധാരണക്കാര്‍ക്കും ഇടയില്‍ ഭാരതീയ ഭാഷകളെ പ്രോത്സാഹിപ്പിക്കന്നതിനും, അവയെ ആധുനിക സാങ്കേതികവിദ്യയും തൊഴിലുമായി ബന്ധിപ്പിക്കുന്നതിനുമുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ദേശീയ വിദ്യാഭ്യാസ നയവും ഭാരതീയ ഭാഷകളും

ഭാരതീയ ഭാഷകളില്‍ പഠന സാമഗ്രികള്‍ തയ്യാറാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അത് അധ്യാപകരുടെ പ്രമോഷനുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ദേശീയ വിദ്യാഭ്യാസ നയം-2020 ഭാരതീയ ഭാഷാ മാധ്യമത്തിലൂടെയുള്ള വിദ്യാഭ്യാസത്തിന് അര്‍ത്ഥവത്തായ നിരവധി വ്യവസ്ഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഈ ശ്രമങ്ങളെക്കുറിച്ച് ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട ആവശ്യകതയുണ്ട്.

മാതൃഭാഷയില്‍ വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയമായ അടിത്തറ സ്ഥാപിക്കേണ്ടതുണ്ട്. ഇന്ന് വിദ്യാഭ്യാസം തൊഴിലിനു വേണ്ടിയാണ്. നല്ല തൊഴില്‍ സംസ്‌കാരവും, അതിലൂടെ പുരോഗതിയും കൈവരിക്കാന്‍, അറിവിനോടൊപ്പം കഴിവും നൈപുണിയും മൂല്യവും ശരിയായ മനോഭാവവും വളരേണ്ടതുണ്ട്. അതെല്ലാം ഒരാളുടെ സ്വന്തം ഭാഷയിലൂടെയാണ് സാധ്യമാക്കുന്നത്. ലോകത്തിന്റെ വര്‍ത്തമാന ചിത്രമാണിത്. ലോകത്തിലെ സമ്പന്ന രാഷ്‌ട്രങ്ങള്‍ എല്ലാം അവരുടെ വിദ്യാഭ്യാസം-ശിശു വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെ അവരുടെ ഭാഷകളിലാണ് നടത്തുന്നത്. ഭാരതത്തില്‍ ബഹുഭാഷ എന്നത് ശക്തിയും സൗന്ദര്യവുമാണ്. അത് മറ്റ് ഭാഷകളെ വളരെ പെട്ടന്ന് സ്വാധീനതയിലാക്കാന്‍ ജന്മസിദ്ധമായി തന്നെ നമ്മെ സഹായിക്കുന്നു.

സ്വഭാഷ: സാമൂഹ്യ പുരോഗതിയുടെ ചാലകശക്തി

നമ്മുടെ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക പുരോഗതിയില്‍ ഭാരതീയ ഭാഷകള്‍ക്ക് ഫലപ്രദമായ പങ്കുണ്ട് എന്നത് ശ്രദ്ധേയമാണ്, അതിനാല്‍ ‘വികസിത ഭാരതം’ എന്ന ലക്ഷ്യം നമുക്ക് ഉടന്‍ സാക്ഷാത്കരിക്കാനാകും. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടേയും അതുല്യ വാഹകരാണ് ഭാരതീയ ഭാഷകള്‍. നമ്മുടെ രാജ്യത്തെ ഭാഷകള്‍ പരസ്പരം ഇടകലര്‍ന്നിരിക്കുന്നു, സമാനമായ പദാവലി, സമാനമായ വാക്യഘടന, സമാനമായ ശബ്ദസംവിധാനം മുതലായവ സമൃദ്ധമായി നിലവിലുണ്ട്, ഇതെല്ലാം ഒരു ‘ഭാരതീയ ഭാഷാ കുടുംബം’ സൃഷ്ടിക്കുന്നു. പ്രയോഗികത്തലത്തില്‍ ഭാരതീയ ഭാഷകള്‍ ഒരു കുടുംബമായി നില നില്‍ക്കുമ്പോഴും സാങ്കേതികമായി, അക്കാദമിക തലത്തില്‍ ബ്രിട്ടിഷ് കൊളോണിയല്‍ സിദ്ധാന്തം അരങ്ങ് തകര്‍ക്കുന്നു. ഭാഷകളെ തമ്മിലടിപ്പിച്ച് മൂപ്പിളമ മത്സരത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഔദ്യോഗിക വേദികളില്‍ നിന്ന് തന്ത്രപൂര്‍വ്വം അകറ്റി നിര്‍ത്തുന്നു. നമ്മുടെ രാജ്യത്തിന് വളരെ സമ്പന്നമായ ബഹുഭാഷാസമ്പത്തുണ്ട്, അതിന്റെ ശക്തി ഉപയോഗപ്പെടുത്തുന്നത് ദേശീയ വികസനത്തിന് ആവശ്യമാണ്.

മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുന്നതിന്, ഓരോ വ്യക്തിയും ഭാരതീയ ഭാഷകളുടെ പ്രോത്സാഹനത്തിന് സംഭാവന നല്‍കുകയും അവ കാരണം അവന്റെ/അവളുടെ ജീവിതം സമ്പന്നമാക്കുകയും വേണം. അത്തരമൊരു ഭാരതീയഭാഷാ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന്, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ സ്ഥാപനങ്ങള്‍ പ്രസ്ഥാനങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. എല്ലാ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും വലിയ തോതില്‍ ഇപ്രകാരുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ആരംഭിച്ച ഭാരതീയ ഭാഷാ സമിതി ദേശീയ തലത്തില്‍ ഇതിന് നേതൃത്വവും പിന്തുണയും നല്‍കി വരുന്നു. അത് മാതൃകയാക്കി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാ അക്കാഡമികളും ഭാഷാ സര്‍വ്വകലാശാലകളും സര്‍വ്വകലാശാലകളിലെ ഭാഷാവിഭാഗങ്ങളും ഭാരതീയ ഭാഷകളുടെ വിവിധ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ജനജാഗരണത്തിനും പഠന ഗവേഷണങ്ങള്‍ക്കും തയ്യാറാവണം.

ഭാഷ പുനഃസ്ഥാപനം

സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടെങ്കിലും ഭാരതിയ ഭാഷകള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, ഭരണം, നീതി നിര്‍വ്വഹണം, സാമ്പത്തിക പ്രക്രിയ എന്നീ രംഗങ്ങളില്‍ നിന്നും പുറത്താണ് നിര്‍ത്തിയിരിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം തുടക്കത്തില്‍ മാതൃഭാഷയില്‍ ആയിരുന്നെങ്കിലും ഇന്ന് ഈ രംഗവും ഇംഗ്ലിഷിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. അതു കൊണ്ട് ഭാഷ പുനഃസ്ഥാപനത്തില്‍ പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് നേടാന്‍ ശ്രമിക്കേണ്ടത്. ഒന്ന്, ഭാരതീയ ഭാഷകള്‍ക്കായി ഭാരത സര്‍ക്കാര്‍ ആരംഭിച്ച ശ്രമങ്ങളെക്കുറിച്ച് എല്ലാവരേയും ബോധവാന്മാരാക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. രണ്ട്, ആ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ ആശയത്തെക്കുറിച്ച് എല്ലാവരേയും ബോധവാന്മാരാക്കുക. മൂന്ന്, ഓരോ വ്യക്തിയും സ്ഥാപനവും സംഘടനയും ഭാരതീയ ഭാഷകള്‍ക്കായി അവരുടേതായ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കാന്‍ പ്രോത്സാഹിപ്പിക്കുക.

ഭാഷാ അധ്യാപകരും പ്രൊഫസര്‍മാരും മറ്റ് വിഷയങ്ങളിലെ അധ്യാപകരും ഭാഷാ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, ഭാഷകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഭാഷാ സ്‌നേഹികള്‍, സിബിഎസ്ഇ-സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, മാനേജ്‌മെന്റ് കമ്മിറ്റി ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, എഴുത്തുകാര്‍, ഗവേഷകര്‍ തുടങ്ങിയവരെല്ലാം ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുന്നതോടെ മാത്രമേ ഭാരതീയ ഭാഷകള്‍ക്ക് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുകയുള്ളു.

ഇതിനായി ഭാരതീയ ഭാഷകളുടെ ശക്തിയും ക്ഷമതയും ഏവരേയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. സാഹിത്യത്തിലും, സാംസ്‌ക്കാരിക രംഗത്തുമൊപ്പം സാമ്പത്തിക രംഗത്തും ശാസ്ത്ര സാങ്കേതിയ നൈപുണ്യ മേഖലയിലും സ്വഭാഷയുടെ പ്രധാന്യം കൂടി മനസ്സിലാക്കിയാല്‍ മാത്രമേ സമൂഹം ഇത് സ്വീകരിക്കുകയുള്ളു. അതുകൊണ്ട് വികസിത ഭാരതത്തെ കെട്ടിപ്പടുക്കുന്നതില്‍ ഭാരതീയ ഭാഷകളുടെ പങ്ക്, സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക പുരോഗതിക്ക് ഭാരതീയ ഭാഷകളുടെ അനിവാര്യത എന്നിവയില്‍ പഠനവും ഗവേഷണവും നടത്തണം. അത് സര്‍വ്വകലാശാലകളില്‍ മാത്രം നടക്കേണ്ട അക്കാദമിക പ്രവര്‍ത്തനം അല്ല. വിദ്യാലയങ്ങളില്‍, കമ്പോളങ്ങളില്‍, പണമിടപാട് സ്ഥാപനങ്ങളില്‍, ഭരണനിര്‍വ്വഹണ നീതി നിര്‍വ്വഹണ സ്ഥാപനങ്ങളില്‍ എല്ലാം പ്രയോഗത്തില്‍ വരുത്തി, അതിന്റെ വെളിച്ചത്തില്‍ ബോധ്യപ്പെടുത്താനുള്ള ശ്രമം നടക്കണം. അതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ഭാരതീയ ഭാഷകളുമായി ബന്ധപ്പെട്ട വസ്തുതാപരമായ വിവരങ്ങള്‍ സെന്‍സസിന്റേയും മറ്റ് പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ അവതരിപ്പിക്കണം. ഭാരതീയ ഭാഷകളുമായി ബന്ധപ്പെട്ട ആശയപരമായ ചില വസ്തുതകള്‍ ഉണ്ട്. ഉദാഹരണത്തിന്, എല്ലാവരേയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയാണ് ഭാരതീയ ഭാഷകള്‍. വ്യത്യസ്ത ഭാഷകള്‍ക്കിടയിലുള്ള സമാന പദങ്ങളെക്കുറിച്ചുള്ള പൊതുവായ ധാരണ, സമാനമായ ശബ്ദ സംവിധാനം, സമാന വാക്യഘടന തുടങ്ങിയവ. എല്ലാ ഭാഷകളിലും സമാനമായ പദാവലിയുടെ പ്രയോഗം. ഭാഷാ വൈവിധ്യം നമ്മുടെ സൗന്ദര്യവും ശക്തിയുടെയും പുരോഗതിയുടെയും പ്രതീകവുമാണ്. ഈ സാഹചര്യത്തില്‍, നിങ്ങളുടെ സ്‌കൂള്‍/കോളജ്/സര്‍വകലാശാല/അധ്യാപക വിദ്യാഭ്യാസ സ്ഥാപനം/ഭാഷാ സ്ഥാപനം/മറ്റ് സ്ഥാപനം എന്നിവയില്‍ എന്തുചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുകയും പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യണം.

സ്വഭാഷ ആവാസവ്യവസ്ഥ

ഭാരതീയ ഭാഷകള്‍ക്ക് അനുകൂലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി, ഭാരതീയ ഭാഷകളില്‍ വിവിധ വിഷയങ്ങള്‍ക്കുള്ള പാഠപുസ്തകങ്ങള്‍/വായനാ സാമഗ്രികള്‍ തയ്യാറാക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം. അടിസ്ഥാന വിദ്യാഭ്യാസ ഘട്ടത്തിലേക്ക് ആവശ്യമായ പഠന സാമഗ്രികള്‍ ചരിത്രത്തില്‍ ആദ്യമായി 52 ഭാഷകളില്‍ തയ്യാറാവുകയാണ്. ഭരണഘടന പട്ടികയില്‍പ്പെടുത്തിയ 22 ഭാഷകള്‍ മാത്രമല്ല, നിരവധി ഗോത്രഭാഷകള്‍ ഉള്‍പ്പെടെയാണ് ഇത് നടത്തുന്നത്. ശിശു വിദ്യാഭ്യാസം അശാസ്ത്രിയമായ അന്യഭാഷാ മീഡിയത്തില്‍ അഭിമാനത്താടെ നടത്തുന്ന ഭാരതത്തിലാണ് ഇത്രയും വിപ്ലവകരമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് 13 ഭാഷകളില്‍ ഒന്നാം ഘട്ടത്തില്‍ പാഠ പുസ്തകങ്ങളും റഫറല്‍ പാഠസാമഗ്രികളും മെഡിക്കല്‍ എഞ്ചിനിയറിംഗ് മാനേജ്‌മെന്റ് അടക്കമുള്ള എല്ലാ കോഴ്സുകള്‍ക്കായും തയ്യാറാക്കും. അതിന് യുജിസി ഇന്ന് പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അധ്യാപകരുടെ താല്‍പര്യം ചോദിച്ച് വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍വ്വകലാശാല പ്രവേശന പരീക്ഷകള്‍, സൈനിക-അര്‍ധസൈനിക കേന്ദ്രസര്‍വ്വീസ് പരീക്ഷകള്‍ എല്ലാം ബഹുഭാഷയിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാനം പുറപ്പെടുവിച്ചുകഴിഞ്ഞു.

ഭാരതീയ ഭാഷകളില്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് സ്‌കൂള്‍ അധ്യാപകരുടെ തയ്യാറെടുപ്പ്, ഭാരതീയ ഭാഷകളില്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരുടെ തയ്യാറെടുപ്പ്, ഭാരതീയ ഭാഷാ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള സ്ഥാപന സംരംഭങ്ങള്‍/പ്രതീക്ഷിച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഭാരതീയ ഭാഷകളുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി, ഭാരതിയ ഭാഷയില്‍ പദാവലി നിര്‍മ്മാണം, ഭാരതീയ ഭാഷകളെ സാങ്കേതികവിദ്യയുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കല്‍ എന്നിവയും ചെയ്യണം. എഐസിറ്റിഇ വികസിപ്പിച്ചെടുത്ത പരിഭാഷ ടൂള്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ഭാഷാ രംഗത്ത് വിപ്ലവം സൃഷ്ടിക്കും.

Tags: New lifeNarendra ModiIndian languagesNew era
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വേണം ; പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധനമന്ത്രിയോട് ചർച്ച നടത്തി ഘാന പ്രസിഡന്റ്

India

യുവാക്കളിൽ ആവേശം നിറയ്‌ക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് മല്ലികാർജുൻ ഖാർഗെ ; രാഹുലിന്റെ സ്വാധീനത്തിൽ നരേന്ദ്രമോദി ഭയപ്പെടുന്നു

Kerala

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

India

‘ലോകം പിരിമുറുക്കത്തിലൂടെയും അസ്ഥിരതയിലൂടെയും കടന്നുപോകുന്നു, യോഗ സമാധാനത്തിലേക്കുള്ള പാതയാണ്’ ; പ്രധാനമന്ത്രി പറഞ്ഞ പത്ത് പ്രധാന പോയിൻ്റുകൾ

Kerala

ഗുരുദേവ- ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies