Categories: Thiruvananthapuram

പാങ്ങോട് സൈനിക കേന്ദ്രത്തില്‍ സതേണ്‍ സ്റ്റാര്‍ ആര്‍മി അക്കാഡമിയ ഇന്‍ഡസ്ട്രി ഇന്റര്‍ഫേസ്

Published by

തിരുവനന്തപുരം: സതേണ്‍ സ്റ്റാര്‍ ആര്‍മി അക്കാദമിയ ഇന്‍ഡസ്ട്രി ഇന്റര്‍ഫേസ് പാങ്ങോട് മിലിട്ടറി സ്‌റ്റേഷനില്‍ ആരംഭിച്ചു. പ്രതിരോധ സാങ്കേതിക വിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതതിലേക്കുള്ള പരിവര്‍ത്തനമാണ് പരിപാടിയുടെ ലക്ഷ്യം.

വിവിധ വ്യവസായങ്ങളും സ്റ്റാര്‍ട്ടപ്പുകളും അക്കാദമികളും സായുധസേനയുമായി ബന്ധപ്പെട്ട അവരുടെ ഉപകരണങ്ങള്‍, സേവനങ്ങള്‍, പരിഹാരങ്ങള്‍ തുടങ്ങിയവ പങ്ക് വയ്‌ക്കാനും അവ പ്രദര്‍ശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. കുളച്ചല്‍ സ്‌റ്റേഡിയത്തില്‍ വിവിധ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.

54 ഇന്‍ഫന്ററി ഡിവിഷന്‍ ജനറല്‍ ഓഫീസര്‍ കമാണ്ടിങ് മേജര്‍ ജനറല്‍ അഖിലേഷ് കുമാര്‍, പാങ്ങോട് സൈനിക കേന്ദ്രമേധാവി ബ്രിഗേഡിയര്‍ സലില്‍ എംപി, ടെക്‌നോപാര്‍ക്ക് സിഇഒ റിട്ട.കേണല്‍ സഞ്ജീവ് നായര്‍, ഡിആര്‍ഡിഒ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഗുരുപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

വ്യവസായങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും സംവേദനാത്മക സെഷന്‍, പാനല്‍ ചര്‍ച്ച, പ്രദര്‍ശനം എന്നിവയാണ് പരിപാടികള്‍. ഇന്ത്യന്‍ സൈന്യത്തെ പിന്തുണക്കാനുതകുന്ന വ്യവസായങ്ങള്‍, അക്കാദമിയ എന്നിവയുടെ കഴിവിന്റെ പ്രധാന മേഖലകള്‍ തിരിച്ചറിയുകയും അതുവഴി സൂക്ഷ്മ ചെറുകിട സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വദേശിവല്‍ക്കരണത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by