തിരുവല്ല: ശബരിമല വിശ്വാസ പ്രക്ഷോഭം ആറാം വാര്‍ഷികം പിന്നിടുമ്പോഴും ഇടതു കിരാതഭരണത്തിന്റെ ബാക്കിപത്രമായി ശബരിമല വിശ്വാസ സംരക്ഷകര്‍. ശബരിമല പ്രക്ഷോഭകാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളും പതിനായിരത്തിലധികം വിശ്വാസികളെയാണ് പിണറായി വിജയന്റെ പോലീസ് തല്ലിച്ചതച്ചത്. പലരും ഇന്നും കൊടിയ മര്‍ദനത്തിന്റെ അവശേഷിപ്പായ ആരോഗ്യപ്രശ്നങ്ങളുമായി കഴിയുന്നു.
പ്രക്ഷോഭ വേദികളില്‍ നാമംജപിച്ച അമ്മമാരടക്കമുള്ളവരെ പ്രതി ചേര്‍ത്ത് 2,656 കേസുകളാണ് സംസ്ഥാനം ഒട്ടാകെ രജിസ്റ്റര്‍ ചെയ്തത്. നിയമവിരുദ്ധ സംഘംചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പോലീസ് വിവിധ കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കോടതി ഇടപെടലും ബാഹ്യസമ്മര്‍ദവും മൂലം വെറും 45 കേസുകള്‍ മാത്രമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. 95 കേസുകള്‍ പിന്‍വലിക്കാന്‍ നിരാക്ഷേപ പത്രവും നല്കി. എന്നാല്‍ തുടര്‍പ്രവര്‍ത്തനം ഒന്നും ഉണ്ടായില്ല. ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പലതിലും സാക്ഷികളും കക്ഷികളും ഇടത് സംഘടനാ അനുഭാവികളും സിപിഎം പ്രവര്‍ത്തകരുമാണ്. ബ്രാഞ്ച് തലങ്ങളില്‍ തയാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചായിരുന്നു പോലീസ് കേസ്. അന്നു പോലീസ് എടുത്ത നിസാര കേസുകള്‍ പോലും ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. കോടതി ഇടപെടലിനെ തുടര്‍ന്ന് ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ മുന്‍പ് തീരുമാനമെടുത്തെങ്കിലും ഇതേവരെ നടപടിയുണ്ടായില്ല.
നിസാര കേസുകളുടെ പേരില്‍ വര്‍ഷങ്ങളായി കോടതി കയറിയിറങ്ങുകയാണ് സ്ത്രീകളും യുവാക്കളുമടക്കമുള്ളവര്‍. കേസ് നിലവിലുള്ളതിനാല്‍ പലര്‍ക്കും ജോലി ചെയ്യുന്നതിനും വിദേശത്തേക്ക് പോകുന്നതിനും തടസമുണ്ടായി.
ആചാര സംരക്ഷണത്തിനായി ആയിരങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ അടിച്ചൊതുക്കിയ ഭരണകൂട നയം ഓര്‍മകളില്‍ മായാതെ അവശേഷിക്കുന്നു. ശബരിമല വിഷയത്തില്‍ പു
നഃപരിശോധന ഹര്‍ജിയുടെ സാധ്യത ഉണ്ടായിട്ടും ഇടത്പക്ഷ സര്‍ക്കാരിന്റെ കടുംപിടുത്തമാണ് വിഷയം സങ്കീര്‍ണമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: