തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാത്തതില്‍ ഇടതുമുന്നണി യോഗത്തില്‍ സിപിഐയുടെ വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേര്‍ന്ന യോഗത്തിലാണ് സിപിഐ വിമര്‍ശനം ഉയര്‍ത്തിയത്. ഏഴു മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാണെന്നും ഇത് തിരിച്ചടിയാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി.
എന്നാല്‍ പെന്‍ഷന്‍ എത്രയും വേഗം നല്‍കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.വന്യജീവി ആക്രമണം പ്രചാരണത്തില്‍ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എന്‍സിപി യോഗത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര വനംനിയമമാണ് പ്രശ്‌നമെന്നും ഇതു ചൂണ്ടിക്കാട്ടി വേണം പ്രചാരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കേന്ദ്രനിയമം വന്യജീവികളെ കൊല്ലുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്തിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: