തിരുവനന്തപുരം: അരി വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ഭാരത് റൈസ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. കിലോയ്‌ക്ക് 29 രൂപ നിരക്കില്‍ അരി ജനങ്ങള്‍ക്ക് വില്‍പന നടത്തി വരികയാണ്.
അഞ്ച്, പത്ത് കിലോ പാക്കറ്റുകളിലാണ് അരി സാധാരണക്കാര്‍ക്ക് ലഭിക്കുന്നത്. ഇതിനായി അഞ്ച് ലക്ഷം ടണ്‍ അരിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഏതായാലും ജനങ്ങള്‍ക്കിത് വലിയ ആശ്വാസമായി. വില്‍പന നടത്തുന്നയിടങ്ങളില്‍ വലിയ തോതിലാണ് അരി വാങ്ങാന്‍ ജനം എത്തിയത്. ഏതായാലും ഇത് കണ്ടപ്പൊഴാണ് സംസ്ഥാന സര്‍ക്കാരിന് ബോധോധദയം ഉണ്ടായത്.
ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരവെ ഭാരത് അരി വാങ്ങുന്നവര്‍, വോട്ട് സംസ്ഥാനം ഭരിക്കുന്ന സി പി എം നേതൃത്വത്തിലുളള സര്‍ക്കാരിന് നല്‍കാതെ വരുമോ എന്ന ചിന്ത അലട്ടിയിരുന്നു മന്ത്രിമാരെ. ഭാരത് അരി സംസ്ഥാന സര്‍ക്കാര്‍ സംവിധാനം വഴി നല്‍കാത്തതിനാല്‍ സാധാരണ ചെയ്യും പോലെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാനത്തിന്റേതായി അവതരിപ്പിക്കുന്ന തന്ത്രം പ്രയോഗിക്കാനും കഴിഞ്ഞില്ല.
ഈ സാഹചര്യത്തില്‍ ശബരി റൈസുമായി വരാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദല്‍ എന്ന നിലയിലാണ് ഇത് അവതരിപ്പിക്കുക. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഏത് കാര്‍ഡ് ഉടമയ്‌ക്കും 10 കിലോ അരി വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: