Categories: Kerala

പ്രശാന്ത് ബഹിരാകാശ സഞ്ചാരിയെന്ന് പ്രധാനമന്ത്രി മോദി; തന്റെ ഭര്‍ത്താവെന്ന് നടി ലെന

Published by

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനെ പരിചയപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പാലക്കാട് സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥന്‍ അതൊടെ വാര്‍ത്തകളുയെ തലക്കെട്ടായി.

തൊട്ടുപിന്നാല മറ്റൊരു വാര്‍ത്തയും പുറത്തുവന്നു. പ്രശാന്ത് ബാലകൃഷ്ണന്‍ തന്റെ ഭര്‍ത്താവാണെന്ന് നടി ലെനയുടെ വെളിപ്പെടുത്തലാണത്. കൃത്യം ഒരുമാസം മുന്‍പ് 2024 ജനുവരി 27നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന വെളിപ്പെടുത്തി. പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലെന വെളിപ്പെടുത്തിയത്.
ലെനയുടെ വാക്കുകള്‍

ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്.
ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു..

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by