Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടലോളം സ്‌നേഹം തന്ന കാരണവര്‍

എന്‍.പി.രാധാകൃഷ്ണന്‍ by എന്‍.പി.രാധാകൃഷ്ണന്‍
Feb 25, 2024, 01:43 am IST
in Main Article, Parivar
പുരുഷേട്ടന് അന്ത്യപ്രണാമം

പുരുഷേട്ടന് അന്ത്യപ്രണാമം

FacebookTwitterWhatsAppTelegramLinkedinEmail

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ നിര്‍ണ്ണായക സമയത്താണ് പുരുഷുവേട്ടന്‍ എന്ന കെ.പുരുഷോത്തമന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായി ചുമതലയേല്‍ക്കുന്നത്. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം ചുമതലയിലെത്തുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പുരോഗതിക്കും വികാസത്തിനും ഉപയുക്തമാവുന്ന തരത്തില്‍ സമഗ്രമായ വളര്‍ച്ച മത്സ്യ പ്രവര്‍ത്തക സംഘത്തിനുണ്ടാവണമെന്ന വീക്ഷണമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. സംഘ പ്രചാരകനായി സംസ്ഥാനത്തിന്റെ കടലോര മേഖലയുള്‍ക്കൊള്ളുന്ന വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് പ്രാന്ത കാര്യാലയ പ്രമുഖ് സ്ഥാനത്തു നിന്ന് അദ്ദേഹം മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ ചുമതല ഏല്‍ക്കുന്നത്.

ബിഎംഎസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നതില്‍ നിന്ന്, സ്വതന്ത്ര, വിവിധ ക്ഷേത്ര സംഘടനയായി ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ പ്രവര്‍ത്തനം മാറി. സംഘടനാ സെക്രട്ടറിയായി ഏകദേശം രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനത്തിലൂടെ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ മുന്നേറ്റത്തിന് പിന്നില്‍ ആ സമര്‍പ്പിത കാര്യകര്‍ത്താവാണ്. സംഘടനയുടെ വികാസത്തിലും മുന്നേറ്റത്തിലും പ്രേരകശക്തിയായി അദ്ദേഹം മാറി. ചിട്ടയായ കാര്യകര്‍തൃപ്രശിക്ഷണത്തിലൂടെ പുതിയ കാര്യകര്‍ത്താക്കളെ സജീവമാക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധവച്ചു. കടലോര മേഖലയില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രത്യേക പരിശ്രമങ്ങള്‍ ഉണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗത്ത് കടലോരവിദ്യാര്‍ത്ഥികള്‍ എത്തിപ്പെടുന്നതിനായി പരിശീലനങ്ങള്‍ ഏര്‍പ്പെടുത്തി. കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, വ്യക്തിത്വ പരിശീലന ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കപ്പെട്ടു.

ആവശ്യങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്ന സംഘടനാ പ്രവര്‍ത്തനത്തിനൊപ്പം ഇത്തരം മേഖലകളിലും സംഘടന മുന്നേറി. ഗ്രാമസഭകളുടെ യോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ ചിട്ടയായി സംഘടിപ്പിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. വനിതകളുടെ ഈ മേഖലയിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ വനിതാ വിഭാഗം കൂടുതല്‍ സജീവമാക്കി. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ അദ്ദേഹം മുതിര്‍ന്ന കാരണവരായി മാറുകയായിരുന്നു. പരമേശ്വര്‍ജി മുന്നോട്ടുവച്ച സമുദ്രപൂജ കടലോര ഗ്രാമങ്ങളില്‍ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. സംന്യാസിവര്യര്‍, ആധ്യാത്മികാചാര്യന്മാര്‍ എന്നിവര്‍ ഇതില്‍ പങ്കെടുത്ത് മാര്‍ഗ്ഗദര്‍ശനമേകി. വ്യാസജയന്തിയും പണ്ഡിറ്റ് കറുപ്പന്‍ ദിനാചരണവും വാവുബലി ചടങ്ങുകളും സാര്‍വ്വത്രികമായി. സാംസ്‌കാരികം, വിദ്യാഭ്യാസം, സാമ്പത്തികം, തൊഴില്‍ സംരംഭങ്ങള്‍, ആധ്യാത്മികം, തുടങ്ങിയ വിവിധ മേഖലകളില്‍ നൂതനമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത് അദ്ദേഹത്തിന്റെ കാലത്താണ്.
മാറാട് പ്രക്ഷോഭത്തിലും സുനാമി സേവാ പ്രവര്‍ത്തനത്തിലും മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടന്ന നിരവധി സമരങ്ങള്‍, മീനാ കുമാരി റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തിലെ എല്ലാ മത്സ്യത്തൊഴിലാളി-രാഷ്‌ട്രീയ സംഘടനകള്‍ പ്രക്ഷോഭവുമായി ഇറങ്ങിയപ്പോള്‍ അതിന്റെ സത്യാവസ്ഥ പ്രചരിപ്പിച്ചുകൊണ്ട് സംഘടന നടത്തിയ ഐതിഹാസികമായ പരിപാടികള്‍ എന്നിവയുടെ പിന്നിലും പുരുഷുവേട്ടന്‍ എന്ന മാര്‍ഗ്ഗദര്‍ശിയുടെ മികവ് ഉണ്ടായിരുന്നു.

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളായ പ്രവര്‍ത്തകരെ തയ്യാറാക്കി അവരെ യഥായോഗ്യം വിന്യസിച്ചതിലൂടെ സംഘാടക മികവ് അദ്ദേഹം പ്രകടിപ്പിച്ചു. കടല്‍, കായല്‍ മേഖലയിലെ പ്രവര്‍ത്തകരുടെയും കുടുംബങ്ങളുടെയും ഇടയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാനും പുതിയ പ്രവര്‍ത്തകരെ ഈ രംഗത്ത് കൈ പിടിച്ചുയര്‍ത്താനുമുള്ള പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. സ്‌നേഹപൂര്‍ണ്ണമായ ഇടപെടലിലൂടെ മത്സ്യ പ്രവര്‍ത്തക സംഘ പ്രവര്‍ത്തകര്‍ക്കിടയില്‍ അവരിലൊരാളായി അദ്ദേഹം ജീവിച്ചു. കടലോളം സ്‌നേഹം തന്ന കാരണവരാണ് കടലോര മേഖലയ്‌ക്ക് നഷ്ടമായിരിക്കുന്നത്.

Tags: RSSJanmabhumiK Purushothaman
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)
India

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

India

ശതാബ് ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

Kerala

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

ജന്മഭൂമി, കേസരി എന്നിവ പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് നായക് മോഹന്‍ദാസ് ബില്‍ഡിങ്‌, പുത്തൂര്‍മഠം ചന്ദ്രന്‍
Kerala

മാധ്യമ സ്വാതന്ത്ര്യം തടവറയില്‍; കുനിയാന്‍ പറഞ്ഞപ്പോള്‍ നിവര്‍ന്നു നിന്നത് ജന്മഭൂമി മാത്രം

പി.വി.കെ. നെടുങ്ങാടി, പി. നാരായണന്‍
Kerala

1975 ജൂലൈ 2; ആ ക്രൂരതയ്‌ക്ക് അമ്പതാണ്ട്, ജന്മഭൂമി അടച്ചുപൂട്ടി, പത്രാധിപർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നാലര വയസുകാരന്‍ നാവുയര്‍ത്തുന്ന കാലം വരുന്നുണ്ട്

അച്ഛന് ലഭിച്ച അംഗീകാരം; മകളുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തിലും ശ്രദ്ധേയമാകുന്നു

സി സദാനന്ദന്‍ മാസ്റ്റര്‍: സംഘപരിവാര്‍ രാഷ്‌ട്രീയത്തിലെ സൗമ്യമുഖം;സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

ഗാസയിലെ ഹമാസ് ഭീകരരുടെ 250 ഒളിത്താവളങ്ങൾ നശിപ്പിച്ച് ഇസ്രായേൽ സൈന്യം : 28 പേർ കൊല്ലപ്പെട്ടു

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോഗികളിൽ തീ പടരുന്നു, ട്രെയിനുകൾ റദ്ദാക്കി

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പ് ഇനി കൂടും…. അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies