Categories: Kerala

സീബ്രാലൈനിൽ വാഹനം നിർത്തിയിട്ടു; ഗവർണറുടെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്

Published by

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് വൈകിട്ട് ആലപ്പുഴ ചേർത്തലയിൽ സീബ്രാലൈനിൽ വാഹനം നിർത്തിയിട്ടുവെന്ന പേരിലാണ് നടപടി. 250 രൂപ പിഴയൊടുക്കാനാണ് മോട്ടോർവാഹന വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.

ഗവർണറുടെ ബെൻസ് ജിഎൽഇ മോഡൽ കാറിനാണ് പിഴയീടാക്കിയിരിക്കുന്നത്. ചേർത്തലയിൽവച്ച് ട്രാഫിക്കിനിടെ സീബ്രാലൈനിൽ ഗവർണറുടെ വാഹനം നിർത്തിയിട്ടെന്നാണ് മോട്ടോർവഹന വകുപ്പ് പറയുന്നത്. സംഭവ സമയം ഗവർണർ വാഹനത്തിൽ ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല. മാർച്ചിൽ എഐ ക്യാമറകൾ സജീവമായിരുന്നില്ല. അതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥാൻ വാഹനത്തിന്റെ ചിത്രം എടുത്താണ് പിഴ ചുമത്തിയിരിക്കുന്നത്.

2023 ഏപ്രില്‍ 20ന് സംസ്ഥാനത്തുടനീളം സ്ഥാപിച്ച എഐ ക്യാമറകള്‍ ഉദ്ഘാടനം ചെയ്യുകയും ജൂണ്‍ 5 മുതലാണ് പിഴ ഈടാക്കി തുടങ്ങുകയും ചെയ്തത്. എന്നാല്‍ ഇതിനെല്ലാം മുന്‍പാണ് ഗവര്‍ണറുടെ വാഹനത്തിന് പിടി വീണിരിക്കുന്നത്. കഴിഞ്ഞ ദിവസം മോട്ടോർവാഹന വകുപ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പിഴയീടാക്കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by