Categories: Kerala

ഇത്തവണയും ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയിടാന്‍ എത്തുമെന്ന് നടി ചിപ്പി

പതിവ് തെറ്റിയ്ക്കാതെ ഇത്തവണയും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാന്‍ എത്തുമെന്ന് നടി ചിപ്പി. 20 വര്‍ഷത്തോളം മുടങ്ങാതെ താന്‍ പൊങ്കാലയിടുന്നുണ്ടെന്നും ആറ്റുകാലമ്മയുടെ അനുഗ്രഹം ജീവിതത്തില്‍ ഐശ്വര്യമാണെന്നും ചിപ്പി പറയുന്നു.

Published by

തിരുവനന്തപുരം: പതിവ് തെറ്റിയ്‌ക്കാതെ ഇത്തവണയും ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയിടാന്‍ എത്തുമെന്ന് നടി ചിപ്പി. 20 വര്‍ഷത്തോളം മുടങ്ങാതെ താന്‍ പൊങ്കാലയിടുന്നുണ്ടെന്നും ആറ്റുകാലമ്മയുടെ അനുഗ്രഹം ജീവിതത്തില്‍ ഐശ്വര്യമാണെന്നും ചിപ്പി പറയുന്നു. ആറ്റുകാലമ്മയോടുള്ള വിശ്വാസം അത്രയ്‌ക്ക് വലുതാണെന്നും ചിപ്പി പറയുന്നു.

ഏറ്റവുമൊടുവില്‍ ചിപ്പി പ്രധാന കഥാപാത്രത്തില്‍ എത്തിയ, ഭര്‍ത്താവ് രഞ്ജിത്ത് തന്നെ നിര്‍മ്മിച്ച ഏഷ്യാനെറ്റ് സീരിയില്‍ വന്‍ വിജയമായിരുന്നു. തനിക്ക് ജീവിതത്തില്‍ ലഭിച്ചതെല്ലാം ആറ്റുകാലമ്മയുടെ അനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിക്കുന്നുവെന്നും ചിപ്പി പറയുന്നു.

ജനിച്ചുവളര്‍ന്നത് തിരുവനന്തപുരത്താണ്. ആറ്റുകാല്‍ പൊങ്കാലയെന്നാല്‍ ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല, തിരുവനന്തപുരത്തിന്റെ ആകെ ഉത്സവമാണെന്നും ചിപ്പി പറഞ്ഞു. എത്ര തയ്യാറെടുപ്പ് നടത്തിയാലും അമ്മയുടെ അനുഗ്രഹമില്ലാതെ ഇവിടെ വന്ന് പൊങ്കാലയിടാന്‍ സാധിക്കില്ല. കുട്ടിയായിരുന്നപ്പോള്‍ മുതിര്‍ന്നവര്‍ക്കൊപ്പം തിരക്കിനിടയില്‍ ക്ഷേത്രത്തില്‍ ഓടിനടക്കാനായിരുന്നു താല്‍പര്യം. മുതിര്‍ന്നപ്പോള്‍ കേട്ടുവളര്‍ന്ന വിശ്വാസങ്ങള്‍ കൂട്ടാവുകയായിരുന്നുവെന്നും ചിപ്പി വിശദീകരിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക