Categories: KeralaThrissur

യൂണിഫോം ഊരി അങ്ങാടിയിലിറങ്ങിയാല്‍ അടിച്ചിരിക്കും: പൊലീസിനെ ഭീഷണിപ്പെടുത്തി കെ എസ് യു നേതാവ്

തൃശൂര്‍ ലോ കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു

Published by

തൃശൂര്‍: സംഘര്‍ഷത്തില്‍ കേസെടുത്ത പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍.

തൃശൂര്‍ ലോ കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഗോകുലിന്റെ പ്രകോപന പ്രസംഗം. ഇതിന്റെ വീഡിയോ പുറത്തുവന്നു.

സി പി ഒ ശിവപ്രസാദിനെ തെരുവില്‍ നേരിടുമെന്നും സംയമനം പാലിക്കുന്നത് യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടുമാത്രമാണെന്നും ഗോകുല്‍ ഗുരുവായൂര്‍ പറയുന്നു.

എസ് എഫ് ഐക്കാരുടെ വാക്കും കേട്ട് ലോ കോളേജില്‍ കെ എസ് യു പ്രവര്‍ത്തകരെ തല്ലിച്ചതയ്‌ക്കാനെത്തിയ എ സി പി ഉള്‍പ്പെടെയുളളവരോടാണ് പറയുന്നതെന്ന് കാട്ടിയാണ് ഗോകുല്‍ പ്രസംഗിക്കുന്നത്. എല്ലാ കാലവും ഭരണം പിണറായി വിജയന്റേതായിരിക്കില്ല. ഭരണം മാറും. ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ, ഞങ്ങളുടെ പ്രവര്‍ത്തകരെ തല്ലിച്ചതച്ച സി പി ഒ ശിവപ്രസാദിനോട് ഉള്‍പ്പെടെയാണ് പറയുന്നത്. വീഡിയോ എടുക്കുന്ന പൊലീസുകാരോട് പറയുകയാണ്. ശിവപ്രസാദിനെ ഞങ്ങള്‍ നോട്ടമിട്ടിട്ടുണ്ട്. അവനെ തെരുവില്‍ നേരിടും. യൂണിഫോം ഊരി തൃശൂര്‍ അങ്ങാടിയിലിറങ്ങിയാല്‍ ഞങ്ങള്‍ അടിച്ചിരിക്കും. അതില്‍ സംശയം വേണ്ടെന്ന് കെ എസ് യു നേതാവ് പറഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by