കൊല്ലം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മിടുക്കരായ കുട്ടികള്‍ക്ക് ലഭിക്കുന്ന എല്‍എസ്എസ് യുഎസ്എസ് സ്‌കോളര്‍ഷിപ്പ് തുക നാലു വര്‍ഷമായി ലഭിക്കുന്നില്ലെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു).
കുട്ടികള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് തുക അവരുടെ പഠന മികവിനുള്ള അംഗീകാരമാണ്. നാലു വര്‍ഷമായി 30 കോടിയിലധികം രൂപ കുടിശിക ഇനത്തില്‍ കേരളത്തിലെ കുട്ടികള്‍ക്ക് കിട്ടാനുണ്ട്. കുട്ടികള്‍ പത്താംതരം കഴിഞ്ഞാല്‍ പോലും അവരുടെ പ്രൈമറി വിഭാഗത്തിലെ സ്‌കോളര്‍ഷിപ്പ് തുക കിട്ടുന്നില്ല എന്നത് അവരുടെ പഠന മികവിനെ അംഗീകരിക്കുന്നില്ല എന്നാണ് കണക്കാക്കേണ്ടത്.
സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് വിദ്യാഭ്യാസ മേഖലയില്‍ അനിവാര്യമായ ഇത്തരം കാര്യങ്ങളില്‍ പിന്നോട്ട് പോകുന്നത് ഗുണമേന്മാ വിദ്യാഭ്യാസം എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാന്‍ തടസമാകും. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട കുടിശിക തുക അടിയന്തരമായി വിതരണം ചെയ്യണമെന്ന് സംസ്ഥാന പ്രൈമറി വിഭാഗം കണ്‍വീനര്‍ പാറങ്കോട് ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക