പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറായി കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിയമനം നല്‍കിയ ഹൈക്കോടതി വിധി യുജിസി നിയമങ്ങളുടെ തെറ്റായ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. കേസില്‍ അന്തിമ വിധി പറഞ്ഞിട്ടില്ല. ഇനി യുജിസിയുടെ കൂടി വാദം കേള്‍ക്കാനുണ്ട്.
2018ലെ യുജിസി നിയന്ത്രണത്തിലെ 3.11 ചട്ടം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഈ ചട്ടപ്രകാരം ഒരാള്‍ എംഫില്ലോ പിഎച്ച്ഡിയോ എടുക്കാന്‍ ഉപയോഗിക്കുന്ന വര്‍ഷങ്ങള്‍ ഒരിയ്‌ക്കലും ടീച്ചിംഗ് എക്സ്പീരിയന്‍സായി കണക്കാക്കരുതെന്നുണ്ട്. പിഎച്ച്ഡി ഗവേഷണം തകൃതിയായി നടത്തുമ്പോള്‍ തന്നെ കോളെജില്‍ പഠിപ്പിക്കുകയും ചെയ്യുന്നത് നിയമനം ലഭിക്കുന്നതിന് മാത്രം ഉദ്ദേശിച്ച് ടീച്ചിംഗ് എക്സ്പീരിയന്‍സ് കൈക്കലാക്കാന്‍ വേണ്ടിയുള്ള ശ്രമമാണെന്നും പറയുന്നു.
ഇതേക്കുറിച്ച് തങ്ങള്‍ക്ക് വിശദീകരണം നല്‍കാനുണ്ടെന്ന് പ്രിയയുടെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും തല്‍ക്കാലം രണ്ടാഴ്ച യുജിസിയ്‌ക്ക് അവരുടെ സത്യവാങ്മൂലം നല്‍കാനുള്ള സമയം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: