Categories: Automobile

എട്ട് ലക്ഷത്തിന്റെ ടാറ്റാ നാനോ ഇലക്ട്രിക് കാര്‍; ഇനി കളി മാറും; മാരുതി ഇത് അറിയുന്നില്ലേ?

പാസഞ്ചര്‍ കാര്‍ മേഖലയില്‍ വലിയൊരു കളി മാറ്റത്തിന് വഴിയൊരുക്കുകയാണ് ടാറ്റ നാനോ ഇലക്ട്രിക് കാര്‍. വെറും എട്ട് ലക്ഷത്തിന് എല്ലാം തികഞ്ഞ ഒരു ഇലക്ട്രിക് കാര്‍ എന്നത് തീര്‍ച്ചയായും ഇടത്തരക്കാര്‍ ഒന്നടങ്കം ടാറ്റാ നാനോയിലേക്ക് തിരിയാന്‍ മതിയായ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Published by

പണ്ട് രത്തന്‍ ടാറ്റ സാധാരണക്കാര്‍ക്ക് കൈപൊള്ളാത്ത വിലയ്‌ക്കൊരു കാര്‍ എന്ന സ്വപ്നത്തിന്റെ രൂപത്തില്‍ കൊണ്ടുവന്ന നാനോ കാര്‍ ഇപ്പോള്‍ നാനോ ഇലക്ട്രിക്കിലൂടെ യാഥാര്‍ത്ഥ്യമായേക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ ഓടും. ഇതോടെ നഗരയാത്രികള്‍ക്ക് റീചാര്‍ജജില്ലാതെ നാനോ ഇലക്ട്രിക്കില്‍ സുഗമമായി യാത്ര ചെയ്യാം.

ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍റ്മെന്‍റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, അഡ്വാന്‍സ്ഡ് കണക്ടഡ് കാര്‍ ടെക്നോളജി എന്നീ പുതിയ സൗകര്യങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. യുവത്വത്തിന് ഹരം പകരുന്ന സ്റ്റൈലിഷ് ഡിസൈനായിരിക്കും ടാറ്റ അവരുടെ നാനോ ഇലക്ട്രിക് സ്വപ്നത്തില്‍ നല്‍കുന്നത്. ഇതോടെ ഇടത്തരക്കാരുടെ വിലയിലുള്ള കാറിനൊപ്പം പുതിയ ഇലക്ട്രിക് ടെക്നോളജിയും ഒത്തിണങ്ങുമ്പോള്‍ ഇന്ത്യയില്‍ നാനോ ഇലക്ട്രിക് കത്തിപ്പടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts