Categories: Ernakulam

നെട്ടൂരില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: എറണാകുളത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു. നെട്ടൂരില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മരട് സ്വദേശി ബഷീറിന്റെ ഓട്ടോയാണ് അഗ്നിക്കിരയായത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം ഹരിപ്പാട് കരുവാറ്റ ജംഗ്ഷന് സമീപം കാറിന് തീപിടിച്ചു. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്ന് യാത്രികരായിരുന്നു ഉണ്ടായിരുന്നത്. ആളപായമില്ല.

Recent Posts