കോഴിക്കോട്: വയനാട്ടിലെ കര്‍ഷകരും ഗോത്രജനതയും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമകലെ. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊലചെയ്യപ്പെടുമ്പോളുണ്ടാകുന്ന പ്രതിഷേധത്തിന് ദിവസങ്ങളുടെ ആയുസ്സും. ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരോ, ജില്ലാ ഭരണകൂടമോ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നില്ല. വനത്തിനുള്ളില്‍ മുളങ്കാടുകള്‍ നശിച്ചതോടെയാണ് ആനയടക്കമുള്ള വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാന്‍ തുടങ്ങിയത്. മാനുകള്‍ ക്രമാതീതമായി പെറ്റുപെരുകയോതെ പുതിയ മുളകളും ഇല്ലാതായി.
അക്കേഷ്യ, മാഞ്ചിയം, തേക്ക് തുടങ്ങിയ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് കൃത്രിമ വനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം കാട്ടിനുള്ളില്‍ ചൂടുകൂട്ടാനെ സഹായിച്ചുള്ളു. ജലാശയങ്ങള്‍ ഇല്ലാതായതും വന്യ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാന്‍ കാരണമായി. സ്വാഭാവിക വനം നിലനിര്‍ത്തുന്നതില്‍ ഉണ്ടായ പരാജയമാണ് വന്യജീവികള്‍ നാട്ടിലേക്കിറങ്ങാന്‍ കാരണമായത്. ഇത് പരിഹരിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ ആലോചിച്ചിട്ടേയില്ല.
വന്യജീവി ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വ്യാപിച്ചപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ പോലും സ്ഥലത്തെത്തിയില്ല. മാനന്തവാടി, പുല്‍പ്പള്ളി മേഖലയില്‍ മാത്രമാണ് വന്യജീവി ആക്രമണം ഉണ്ടായതെങ്കില്‍ ഇപ്പോഴത് വയനാട് ജില്ലയില്‍ വ്യാപകമായിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കാന്‍ ആരുമില്ലാത്ത അവസ്ഥയാണ് വയനാട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക