തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സാധാരണയെക്കാള്‍ ഉയര്‍ന്ന താപനിലയ്‌ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്.
ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട് 37 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍ തിരുവനന്തപുരം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനുമാണ് സാധ്യത.
പകല്‍ 11 മണി മുതല്‍ 3 വരെ പൊതുജനങ്ങള്‍ ജാഗ്രത പുലത്താണമെന്നും നിര്‍ദ്ദേശമുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍:
പ്രതികരിക്കാൻ ഇവിടെ എഴുതുക