യമങ്ങളില്‍ അഞ്ചാമത്തേതാണ് ബ്രഹ്മചര്യം. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള ഈ വാക്കിനു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ശരീരം കൊണ്ടോ മനസ്സുകൊണ്ടോ വാക്കുകൊണ്ടോ സ്വന്തം ശക്തി ദുരുപയോഗപ്പെടുത്താതിരിക്കുക എന്നാണര്‍ത്ഥം. എല്ലാവിധ ഭൗതിക സുഖങ്ങളുടെയും നിയന്ത്രിതമായ ഉപയോഗം ദീര്‍ഘായുസ്സോടെ ജീവിക്കാനുള്ള വരമായി മാറും. അനിയന്ത്രിതമായ ജീവിതരീതിയാണ് പാശ്ചാത്യ സംസ്ക്കാരം വിഭാവനം ചെയ്യുന്നത്. ലൈംഗിക ശക്തിയുടെ നിയന്ത്രണം ബ്രഹ്മചര്യത്തിന്റെ അടിസ്ഥാന തത്വമാണ് . അശാസ്ത്രീയമായ ലൈംഗികത്വര ഓജസ്സ് നഷ്ടപ്പെടുത്താന്‍ കാരണമാകുന്നു. ഇക്കാരണം കൊണ്ടാണ് ഭാരതത്തിലെ യുവാക്കളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കുറവ് എന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ട്. തന്റെ ബ്രഹ്മചര്യനിഷ്ഠയെക്കുറിച്ച് ഗാന്ധിജി പലപ്പോഴും എഴുതിയിട്ടുമുണ്ട്.
ബ്രഹ്മചര്യം രണ്ടു തരത്തിലുണ്ട്.
1. ഉപകുര്‍വ്വാണന്‍
2. നൈഷ്ഠികന്‍
ഉപകുര്‍വ്വാണന്‍ ഗൃഹസ്ഥനാണ്. ഉപകുര്‍വ്വാണന്‍ തന്റെ ശക്തി സത്സന്താന സൃഷ്ടിയ്ക്കായി മാത്രം ഉപയോഗിക്കുകയും അവശേഷിക്കുന്ന ശക്തി തന്റെ ആദ്ധ്യാത്മിക ജീവിതത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. നൈഷ്ഠിക ബ്രഹ്മചാരി തന്റെ ഊര്‍ജ്ജം ഒരു കാരണവശാലും ലൈംഗിക താല്പര്യങ്ങള്ക്കായി ചെലവഴിക്കാതെ അത് പൂര്‍ണ്ണമായും ആദ്ധ്യാത്മിക സാധനയ്ക്കായി മാത്രം നീക്കിവെക്കുന്നു. ഹനുമാനും അയ്യപ്പസ്വാമിയും ഒക്കെ നൈഷ്ഠിക ബ്രഹ്മചാരികള്ക്ക് ഉദാഹരണങ്ങളാണ്.
ഭൗതികസുഖങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം വാസ്തവത്തില്‍ സ്വന്തം ശക്തികളുടെ അമിതമായ ഉപഭോഗത്തിന് കാരണമാകുകയും അന്തിമമായി സുഖങ്ങള്‍ നഷ്ടപ്പെടാനിടയാക്കുകയും ചെയ്യുന്നുവെന്ന യാഥാര്‍ത്ഥ്യം, പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. ഭൗതികതയ്ക്ക് പ്രാധാന്യം നല്കുന്ന പാശ്ചാത്യ സംസ്ക്കാരത്തിന്റെ സ്വാധീനം ഭാരതീയന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്നുള്ളത് വിശദീകരണം ആവശ്യമില്ലാത്ത സംഗതിയാണല്ലോ.ബ്രഹ്മചര്യം നിയന്ത്രിതമായ ജീവിതമാണ്. ദീര്‍ഘകാലത്തേക്കുള്ള സുഖകരമായ ജീവിതം ഉറപ്പാക്കാന്‍ ബ്രഹ്മചര്യം സഹായിക്കും
(തുടരും).
പ്രതികരിക്കാൻ ഇവിടെ എഴുതുക: