വീട്ടില്‍ പലപ്രാവശ്യം അഗ്നിബാധ ഉണ്ടാവുന്നത് വാസ്തുദോഷം കൊണ്ടാണോ?
വാസ്തുദോഷം കൊണ്ടും ഇതു സംഭവിക്കാം. തെക്കുകിഴക്കേ മൂലയായ അഗ്നികോണിന് അപാകത ഉണ്ടായിരുന്നാല്‍ ഈ രീതി യിലുള്ള കാര്യങ്ങള്‍ സംഭവിക്കും. അതിന് ഒരു വാസ്തുപണ്ഡിതന്റെ സേവനം പ്രയോജനപ്പെടുത്തി ഈ കോണ്‍ പരിശോധിച്ച് 90 ഡിഗ്രി ആങ്കിളിലാണോ കോണ്‍ ഇരിക്കുന്നതെന്ന് ഉറപ്പുവരുത്തിയ ശേഷം പുറത്ത് തെക്കുകിഴക്കേ മൂലയില്‍ നല്ല പച്ചപ്പുള്ള ചെടികള്‍ നട്ടുപിടിപ്പിക്കുന്നതും കൂടാതെ ഒരു വാട്ടര്‍ ടാപ്പ് ഇവിടെ സ്ഥാപി ക്കുന്നതും ഇതിനു പരിഹാരമാണ്.
വീടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന വസ്തു മുറിഞ്ഞിരുന്നാല്‍ അപാകതയുണ്ടോ?
വീടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഒന്നുകില്‍ സമചതുരമായിരിക്കണം. അല്ലെങ്കില്‍ ദീര്‍ഘ ചതുരമായിരിക്കണം. സമചതുരമുള്ള ഭൂമി കിഴക്കു പടിഞ്ഞാറ് ദര്‍ശനം വരുന്ന വീടുകള്‍ക്ക് ഉത്തമമാണ്. ദീര്‍ഘ ചതുരമുള്ള ഭൂമി തെക്കു വടക്കായി വരുന്ന വീടുകള്‍ക്ക് ഉത്തമമാണ്. ഒരു കാരണവശാലും പ്ലോട്ടുകളുടെ മൂലകള്‍ മുറിഞ്ഞിരിക്കാന്‍ പാടില്ല. മൂലകള്‍ 90 ഡിഗ്രി ആയിരിക്കണം.
ഒരു പഴയഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ഒരു പഴയഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ നിലവിലുള്ള ഊര്‍ജ പ്രവാഹത്തിനു തടസം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ആരൂഢ കണക്കുള്ള പുരാതന വീടുകളുടെ കഴുക്കോലുകള്‍ മുറിച്ചു മാറ്റി കോണ്‍ക്രീറ്റു ചെയ്തു മുറികള്‍ ഉണ്ടാക്കുവാന്‍ പാടില്ല. പുരാതനമായ വീടുകള്‍ പൊളിക്കുമ്പോള്‍ അവ പരിപൂര്‍ണമായി പൊളിച്ചു മാറ്റേണ്ടതാണ്. പ്രത്യേകിച്ച് നിലവിലുള്ള ഗൃഹത്തിന്റെ തെക്കുഭാഗം നീട്ടുമ്പോള്‍ വാസ ശാസ്ത്രസംബന്ധമായി അറിവുള്ള ഒരാളിന്റെ നിര്‍ദേശം തേടുന്നത് ഉചിതമായിരിക്കും.
സ്ഥലം കൂടുതല്‍ ഉണ്ടെങ്കില്‍ ആദ്യം വീടു പണി തുടങ്ങേണ്ടത് ഏതു ഖണ്ഡത്തിലാണ്?
പ്രസ്തുത വസ്തുവിന്റെ വടക്കുകിഴക്കേ ഭാഗം വരുന്ന ഈശാന ഖണ്ഡത്തിലാണ് തുടങ്ങേണ്ടത്.
ഒരു വീടിനെ സംബന്ധിച്ചു കാര്‍പോര്‍ച്ച് ഏതെല്ലാം ഭാഗത്ത് വരുന്നതാണു നല്ലത്?
തെക്കുകിഴക്കേ ഭാഗം ശുക്രന്റെ ആധിപത്യമുള്ള സ്ഥലമാണ്. വാഹനകാരകനായ ശുക്രന്‍ നില്‍ക്കുന്ന ഈ സ്ഥലം കാര്‍പോര്‍ച്ചിന് ഏറ്റവും ഉത്തമമാണ്. രണ്ടാം സ്ഥാനം വടക്ക് പടിഞ്ഞാറ് വായുകോണാണ്. കൂടാതെ വീട്ടില്‍ ചേര്‍ക്കാതെ കാര്‍പോര്‍ച്ച് പണിയുമ്പോള്‍ അളവു നോക്കുന്നത് നല്ലതാണ്.
വീടിന്റെ പൂമുഖവാതിലിന്റെ മുന്നില്‍ ഫില്ലര്‍, വൃക്ഷങ്ങള്‍ എന്നിവ വരാമോ?
പൂമുഖ വാതില്‍ മറഞ്ഞു കൊണ്ട് ഫില്ലറോ വൃക്ഷങ്ങളോ വരുന്നത് നല്ലതല്ല. അത് ഊര്‍ജപ്രവാഹത്തിന് തടസം വരും.
ഗൃഹനായിക ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വീടു പണി ആരംഭിക്കാമോ?
വീടുപണി തുടങ്ങുന്നതിന് ഇതുമായി യാതൊരു ബന്ധവുമില്ല. പണ്ടുകാലത്ത് ധാരാളം അനാചാരങ്ങള്‍ വാസ്തു ശാസ്ത്ര സംബന്ധമായി ഉണ്ടായിരുന്നു. അതില്‍ പലതും പ്രായോഗികമായി ഉള്‍ക്കൊള്ളാനാവുന്നതല്ല.
വീടുവയ്‌ക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഏതെല്ലാം ഭാഗം തള്ളി നില്‍ക്കുന്നതാണ് നല്ലത്?
വടക്കു കിഴക്കു ഭാഗവും കിഴക്കു വടക്കു ഭാഗവും തള്ളി നില്ക്കുന്ന ഭൂമി നല്ലതാണ്.
വീടുവയ്‌ക്കുവാന്‍ സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
വലിയ കുഴിയുള്ള ഭൂമി, ചപ്പുചവറുകള്‍ ഇട്ടു നിറച്ചു പുറത്ത് മാത്രം നല്ല മണ്ണിട്ടു പൊക്കി നിരപ്പാക്കിയ ഭൂമി ഒരു കാരണവശാലും ഗൃഹം പണിയുവാന്‍ പറ്റിയതല്ല. ഒരുപക്ഷേ, ഇങ്ങനെയുള്ള ഭൂമിയില്‍ കെട്ടിടം പണി കഴിപ്പിച്ചു താമസമായാല്‍ എല്ലാ വാസ്തു നിയമങ്ങളും പാലിച്ച് കെട്ടിടം പണിഞ്ഞിട്ടുണ്ടെങ്കിലും വീടിരിക്കുന്ന ഭാഗത്തുനിന്നും വമിക്കുന്ന ഭൗമോര്‍ജം നെഗറ്റീവ് ആയിരിക്കും. ഈ വീട്ടില്‍ കഴിയുന്നവര്‍ക്ക് അസുഖങ്ങളും ഭാഗ്യദോഷങ്ങളും ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയാണ്. ഇതുപോലെ കിഴക്കു ഭാഗവും വടക്കുഭാഗവും വളരെ ഉയര്‍ന്നു നില്‍ക്കുന്ന ഭൂമി ഇടിച്ചു താഴ്‌ത്തി നിരപ്പാക്കി ഗൃഹം പണിയുന്നതും സൂര്യനില്‍ നിന്നും കിട്ടുന്ന ഊര്‍ജപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ്. ഇതു പോലെ തെക്കുഭാഗവും പടിഞ്ഞാറുഭാഗവും കുത്തനെയുള്ളഭൂമിയും വീടു വയ്‌ക്കുവാന്‍ പറ്റിയതല്ല.
വീടിനു കോമ്പൗണ്ട് കെട്ടിത്തിരിക്കുമ്പോള്‍ ഏതെല്ലാം ദിക്കിലാണ് കൂടുതല്‍ സ്ഥലം വിടേണ്ടത്?
കിഴക്കും വടക്കും ഭാഗം കൂടുതല്‍ സ്ഥലം വിടണം. തെക്കും പടിഞ്ഞാറും വളരെ കുറച്ച് സ്ഥലംവിട്ടാല്‍ മതിയാകും. കൂടാതെ തെക്കുപടിഞ്ഞാറേഭാഗം അല്‍പ്പമെങ്കിലും ഉയര്‍ന്നിരിക്കണം.
വീടിന്റെ ഏതു ഭാഗത്താണ് കിണര്‍ വരേണ്ടത്?
വടക്കുകിഴക്കേ ഭാഗമായ മീനം രാശിയില്‍ കിണര്‍ വരുന്നതാണ് ഏറ്റവും ഉത്തമം.
തെക്കുകിഴക്ക് ഭാഗമായ അഗ്നികോണാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം വടക്കുപടിഞ്ഞാറായ വായു കോണാണ്. മൂന്നാം സ്ഥാനം വടക്കു കിഴക്കായ ഈശാനകോണാണ്. ഇതില്‍ ഏതെ ങ്കിലും ഒരു സ്ഥാനം വരുന്നതാണ് ഉത്തമം.
ഒരു ഭൂമിയെ സംബന്ധിച്ചു ഏതെല്ലാം ഭാഗം തള്ളി നില്‍ക്കുന്നതാണ് നല്ലത്?
വടക്കുകിഴക്ക് ഭാഗവും കിഴക്കുവടക്ക് ഭാഗവും തള്ളി നില്ക്കുന്ന ഭൂമി നല്ലതാണ്. സമചതുരമായ ഭൂമി ഏതു ദിക്കിനും അനുയോജ്യമാണ്. എന്നാല്‍ ദീര്‍ഘചതുരമായിട്ടുള്ള ഭൂമി തെക്കുവടക്കായി വരുന്നതാണു നല്ലത്. ഇതില്‍ വീടു പണിയുമ്പോള്‍ വീടിന്റെ ദര്‍ശനം വടക്ക് അല്ലെങ്കില്‍ തെക്ക് ആയിരിക്കണം.
വീട്ടിലെ കിണര്‍ നില്‍ക്കുന്നത് അഗ്നികോണിലാണ്. നിയമപരമായി ഈ സ്ഥലത്ത് കിണര്‍ വരാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ വെള്ളം ലഭിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ കിണര്‍ നിലനിര്‍ത്താന്‍ എന്താണ് പോംവഴി?
സാധാരണയായി അഗ്നികോണില്‍ കിണര്‍ വരാന്‍ പാടില്ല. കിണറിന്റെ സ്ഥാനം വടക്കുകിഴക്ക് ഭാഗത്താണ്. നിലവില്‍ പ്രസ്തുത കെട്ടിടത്തിനു മറ്റൊരിടത്തും കിണര്‍ കുഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ തെക്കുകിഴക്ക് ഭാഗത്തു കിടക്കുന്ന കിണറിനെ വീടുമായി ബന്ധം വരാത്ത രീതിയില്‍ മതില്‍ കെട്ടി വേര്‍തിരിക്കുക. വെള്ളം എടുക്കുന്നതിന് കിഴക്കുഭാഗത്തുനിന്നോ വടക്കുഭാഗത്തുനിന്നോ വഴി കൊടുക്കുന്ന താണ് ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: