Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

വാസ്തു: ഒരു പഴയഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ഡോ.കെ.മുരളീധരന്‍ നായര്‍ by ഡോ.കെ.മുരളീധരന്‍ നായര്‍
Feb 14, 2024, 06:22 pm IST
in Vasthu

വീട്ടില്‍ പലപ്രാവശ്യം അഗ്നിബാധ ഉണ്ടാവുന്നത് വാസ്തുദോഷം കൊണ്ടാണോ?

വാസ്തുദോഷം കൊണ്ടും ഇതു സംഭവിക്കാം. തെക്കുകിഴക്കേ മൂലയായ അഗ്നികോണിന് അപാകത ഉണ്ടായിരുന്നാല്‍ ഈ രീതി യിലുള്ള കാര്യങ്ങള്‍ സംഭവിക്കും. അതിന് ഒരു വാസ്തുപണ്ഡിതന്റെ സേവനം പ്രയോജനപ്പെടുത്തി ഈ കോണ്‍ പരിശോധിച്ച് 90 ഡിഗ്രി ആങ്കിളിലാണോ കോണ്‍ ഇരിക്കുന്നതെന്ന് ഉറപ്പുവരുത്തിയ ശേഷം പുറത്ത് തെക്കുകിഴക്കേ മൂലയില്‍ നല്ല പച്ചപ്പുള്ള ചെടികള്‍ നട്ടുപിടിപ്പിക്കുന്നതും കൂടാതെ ഒരു വാട്ടര്‍ ടാപ്പ് ഇവിടെ സ്ഥാപി ക്കുന്നതും ഇതിനു പരിഹാരമാണ്.

വീടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന വസ്തു മുറിഞ്ഞിരുന്നാല്‍ അപാകതയുണ്ടോ?

വീടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഒന്നുകില്‍ സമചതുരമായിരിക്കണം. അല്ലെങ്കില്‍ ദീര്‍ഘ ചതുരമായിരിക്കണം. സമചതുരമുള്ള ഭൂമി കിഴക്കു പടിഞ്ഞാറ് ദര്‍ശനം വരുന്ന വീടുകള്‍ക്ക് ഉത്തമമാണ്. ദീര്‍ഘ ചതുരമുള്ള ഭൂമി തെക്കു വടക്കായി വരുന്ന വീടുകള്‍ക്ക് ഉത്തമമാണ്. ഒരു കാരണവശാലും പ്ലോട്ടുകളുടെ മൂലകള്‍ മുറിഞ്ഞിരിക്കാന്‍ പാടില്ല. മൂലകള്‍ 90 ഡിഗ്രി ആയിരിക്കണം.

ഒരു പഴയഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ഒരു പഴയഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ നിലവിലുള്ള ഊര്‍ജ പ്രവാഹത്തിനു തടസം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ആരൂഢ കണക്കുള്ള പുരാതന വീടുകളുടെ കഴുക്കോലുകള്‍ മുറിച്ചു മാറ്റി കോണ്‍ക്രീറ്റു ചെയ്തു മുറികള്‍ ഉണ്ടാക്കുവാന്‍ പാടില്ല. പുരാതനമായ വീടുകള്‍ പൊളിക്കുമ്പോള്‍ അവ പരിപൂര്‍ണമായി പൊളിച്ചു മാറ്റേണ്ടതാണ്. പ്രത്യേകിച്ച് നിലവിലുള്ള ഗൃഹത്തിന്റെ തെക്കുഭാഗം നീട്ടുമ്പോള്‍ വാസ ശാസ്ത്രസംബന്ധമായി അറിവുള്ള ഒരാളിന്റെ നിര്‍ദേശം തേടുന്നത് ഉചിതമായിരിക്കും.

സ്ഥലം കൂടുതല്‍ ഉണ്ടെങ്കില്‍ ആദ്യം വീടു പണി തുടങ്ങേണ്ടത് ഏതു ഖണ്ഡത്തിലാണ്?

പ്രസ്തുത വസ്തുവിന്റെ വടക്കുകിഴക്കേ ഭാഗം വരുന്ന ഈശാന ഖണ്ഡത്തിലാണ് തുടങ്ങേണ്ടത്.

ഒരു വീടിനെ സംബന്ധിച്ചു കാര്‍പോര്‍ച്ച് ഏതെല്ലാം ഭാഗത്ത് വരുന്നതാണു നല്ലത്?

തെക്കുകിഴക്കേ ഭാഗം ശുക്രന്റെ ആധിപത്യമുള്ള സ്ഥലമാണ്. വാഹനകാരകനായ ശുക്രന്‍ നില്‍ക്കുന്ന ഈ സ്ഥലം കാര്‍പോര്‍ച്ചിന് ഏറ്റവും ഉത്തമമാണ്. രണ്ടാം സ്ഥാനം വടക്ക് പടിഞ്ഞാറ് വായുകോണാണ്. കൂടാതെ വീട്ടില്‍ ചേര്‍ക്കാതെ കാര്‍പോര്‍ച്ച് പണിയുമ്പോള്‍ അളവു നോക്കുന്നത് നല്ലതാണ്.

വീടിന്റെ പൂമുഖവാതിലിന്റെ മുന്നില്‍ ഫില്ലര്‍, വൃക്ഷങ്ങള്‍ എന്നിവ വരാമോ?

പൂമുഖ വാതില്‍ മറഞ്ഞു കൊണ്ട് ഫില്ലറോ വൃക്ഷങ്ങളോ വരുന്നത് നല്ലതല്ല. അത് ഊര്‍ജപ്രവാഹത്തിന് തടസം വരും.

ഗൃഹനായിക ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വീടു പണി ആരംഭിക്കാമോ?

വീടുപണി തുടങ്ങുന്നതിന് ഇതുമായി യാതൊരു ബന്ധവുമില്ല. പണ്ടുകാലത്ത് ധാരാളം അനാചാരങ്ങള്‍ വാസ്തു ശാസ്ത്ര സംബന്ധമായി ഉണ്ടായിരുന്നു. അതില്‍ പലതും പ്രായോഗികമായി ഉള്‍ക്കൊള്ളാനാവുന്നതല്ല.

വീടുവയ്‌ക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഏതെല്ലാം ഭാഗം തള്ളി നില്‍ക്കുന്നതാണ് നല്ലത്?

വടക്കു കിഴക്കു ഭാഗവും കിഴക്കു വടക്കു ഭാഗവും തള്ളി നില്ക്കുന്ന ഭൂമി നല്ലതാണ്.

വീടുവയ്‌ക്കുവാന്‍ സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

വലിയ കുഴിയുള്ള ഭൂമി, ചപ്പുചവറുകള്‍ ഇട്ടു നിറച്ചു പുറത്ത് മാത്രം നല്ല മണ്ണിട്ടു പൊക്കി നിരപ്പാക്കിയ ഭൂമി ഒരു കാരണവശാലും ഗൃഹം പണിയുവാന്‍ പറ്റിയതല്ല. ഒരുപക്ഷേ, ഇങ്ങനെയുള്ള ഭൂമിയില്‍ കെട്ടിടം പണി കഴിപ്പിച്ചു താമസമായാല്‍ എല്ലാ വാസ്തു നിയമങ്ങളും പാലിച്ച് കെട്ടിടം പണിഞ്ഞിട്ടുണ്ടെങ്കിലും വീടിരിക്കുന്ന ഭാഗത്തുനിന്നും വമിക്കുന്ന ഭൗമോര്‍ജം നെഗറ്റീവ് ആയിരിക്കും. ഈ വീട്ടില്‍ കഴിയുന്നവര്‍ക്ക് അസുഖങ്ങളും ഭാഗ്യദോഷങ്ങളും ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയാണ്. ഇതുപോലെ കിഴക്കു ഭാഗവും വടക്കുഭാഗവും വളരെ ഉയര്‍ന്നു നില്‍ക്കുന്ന ഭൂമി ഇടിച്ചു താഴ്‌ത്തി നിരപ്പാക്കി ഗൃഹം പണിയുന്നതും സൂര്യനില്‍ നിന്നും കിട്ടുന്ന ഊര്‍ജപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ്. ഇതു പോലെ തെക്കുഭാഗവും പടിഞ്ഞാറുഭാഗവും കുത്തനെയുള്ളഭൂമിയും വീടു വയ്‌ക്കുവാന്‍ പറ്റിയതല്ല.

വീടിനു കോമ്പൗണ്ട് കെട്ടിത്തിരിക്കുമ്പോള്‍ ഏതെല്ലാം ദിക്കിലാണ് കൂടുതല്‍ സ്ഥലം വിടേണ്ടത്?

കിഴക്കും വടക്കും ഭാഗം കൂടുതല്‍ സ്ഥലം വിടണം. തെക്കും പടിഞ്ഞാറും വളരെ കുറച്ച് സ്ഥലംവിട്ടാല്‍ മതിയാകും. കൂടാതെ തെക്കുപടിഞ്ഞാറേഭാഗം അല്‍പ്പമെങ്കിലും ഉയര്‍ന്നിരിക്കണം.

വീടിന്റെ ഏതു ഭാഗത്താണ് കിണര്‍ വരേണ്ടത്?

വടക്കുകിഴക്കേ ഭാഗമായ മീനം രാശിയില്‍ കിണര്‍ വരുന്നതാണ് ഏറ്റവും ഉത്തമം.
തെക്കുകിഴക്ക് ഭാഗമായ അഗ്നികോണാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം വടക്കുപടിഞ്ഞാറായ വായു കോണാണ്. മൂന്നാം സ്ഥാനം വടക്കു കിഴക്കായ ഈശാനകോണാണ്. ഇതില്‍ ഏതെ ങ്കിലും ഒരു സ്ഥാനം വരുന്നതാണ് ഉത്തമം.

ഒരു ഭൂമിയെ സംബന്ധിച്ചു ഏതെല്ലാം ഭാഗം തള്ളി നില്‍ക്കുന്നതാണ് നല്ലത്?

വടക്കുകിഴക്ക് ഭാഗവും കിഴക്കുവടക്ക് ഭാഗവും തള്ളി നില്‍ക്കുന്ന ഭൂമി നല്ലതാണ്. സമചതുരമായ ഭൂമി ഏതു ദിക്കിനും അനുയോജ്യമാണ്. എന്നാല്‍ ദീര്‍ഘചതുരമായിട്ടുള്ള ഭൂമി തെക്കുവടക്കായി വരുന്നതാണു നല്ലത്. ഇതില്‍ വീടു പണിയുമ്പോള്‍ വീടിന്റെ ദര്‍ശനം വടക്ക് അല്ലെങ്കില്‍ തെക്ക് ആയിരിക്കണം.

വീട്ടിലെ കിണര്‍ നില്‍ക്കുന്നത് അഗ്നികോണിലാണ്. നിയമപരമായി ഈ സ്ഥലത്ത് കിണര്‍ വരാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ വെള്ളം ലഭിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ കിണര്‍ നിലനിര്‍ത്താന്‍ എന്താണ് പോംവഴി?

സാധാരണയായി അഗ്നികോണില്‍ കിണര്‍ വരാന്‍ പാടില്ല. കിണറിന്റെ സ്ഥാനം വടക്കുകിഴക്ക് ഭാഗത്താണ്. നിലവില്‍ പ്രസ്തുത കെട്ടിടത്തിനു മറ്റൊരിടത്തും കിണര്‍ കുഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ തെക്കുകിഴക്ക് ഭാഗത്തു കിടക്കുന്ന കിണറിനെ വീടുമായി ബന്ധം വരാത്ത രീതിയില്‍ മതില്‍ കെട്ടി വേര്‍തിരിക്കുക. വെള്ളം എടുക്കുന്നതിന് കിഴക്കുഭാഗത്തുനിന്നോ വടക്കുഭാഗത്തുനിന്നോ വഴി കൊടുക്കുന്ന താണ് ഉത്തമം.

Tags: Home DecorVasthuVastu shastra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

വാസ്തു ശാസ്ത്ര പ്രകാരം സ്‌റ്റെയര്‍കേസ് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Vasthu

കുടുംബ കലഹത്തിനു കാരണം കന്നിമൂലയോ? കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

Vasthu

വീട്ടിൽ കലഹം ഒഴിവാക്കി ഐശ്വര്യം കൊണ്ടുവരാൻ..

Spiritual

നിങ്ങൾ ബുധനാഴ്ച ജനിച്ചവരോ ? എങ്കിൽ ഭാവി ഇങ്ങനെയാകും

Samskriti

വാസ്തുശാസ്ത്രം മത്സ്യപുരാണത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.