യമങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
അഹിംസ:
ഗാന്ധിജിയിലൂടെ ലോകത്തിന് സുപരിചിതമായിത്തീര്‍ന്ന അഹിംസ എന്ന ഗുണം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഹിന്ദുധര്‍മ്മം മുന്നോട്ടുവെക്കുന്ന സദ്ഗുണമാണ്. പ്രപഞ്ചത്തിലെ സകലചരാചരങ്ങളോടും ഹിന്ദു പുലര്‍ത്തുന്ന താദാത്മ്യഭാവമാണ് അഹിംസയുടെ അടിസ്ഥാനം. ഈ ഭാവം ഒരു വ്യക്തിയെ ‘സര്വ്വഭൂതഹിതേരതനാക്കി’ മാറ്റുന്നുവെന്ന് ഭഗവദ്ഗീത ഉദ്ഘോഷിക്കുന്നു. അഹിംസയെന്നാല്‍ ജീവനുള്ളതോ ഇല്ലാത്തതോ ആയ ഒന്നിനും ഒരു ദോഷവും വരുത്താതിരിക്കലാണ്. മറ്റു ജീവികളെ കൊല്ലാതിരിക്കുക, നശിപ്പിക്കാതിരിക്കുക എന്നൊക്കെയുള്ള മനുഷ്യന്റെ ‘ദയാദാക്ഷിണ്യമല്ല’ അഹിംസ. അഹിംസയെന്നാല്‍ മനുഷ്യനെപ്പോലെ തന്നെ ഈ പ്രപഞ്ചത്തില്‍ സുഖത്തോടും സ്വാതന്ത്ര്യത്തോടും കഴിച്ചുകൂട്ടാന്‍ ഓരോ ജീവജാലത്തിനുമുള്ള അവകാശത്തെ അംഗീകരിക്കലാണ്. ലോകത്തിലെ സര്‍വതിലും ഈശ്വരാംശമുണ്ടെന്ന ഹിന്ദുവിന്റെ കാഴ്ച്ചപ്പാടാണ്. ഇതുതന്നെയാണ് ബുദ്ധന് ഉപദേശിച്ചത്. അഹിംസ സ്വാംശീകരിക്കുന്നതിലൂടെ പ്രകൃതി സംരക്ഷിക്കപ്പെടുന്നു. പ്രകൃതിയെ ഈശ്വരന്റെ അംശമായി കണക്കാക്കുന്ന ഹിന്ദുവിന്റെ മനോഭാവം തന്നെയാണ് അഹിംസ. അത് അതിജീവനത്തിന് പകരം സഹജീവനത്തിന്റെ മഹത്തായ കാഴ്ചപ്പാട് മനുഷ്യന് നല്കുന്നു. മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ മന്ത്രമാണ് അത്. അഹിംസ പ്രപഞ്ചത്തിന്റെ തന്നെ നിലനില്‍പ്പിന് കാരണമായിത്തീരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: