Categories: GulfMarukara

തീ പിടിച്ചാൽ ഇനി ഫയർ എഞ്ചിൻ വെള്ളത്തിലൂടെയും ഓടിയെത്തും : ലോകത്തെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ ദുബായിൽ

സിവിൽ ഡിഫൻസാണ് ഈ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ യഥാർത്ഥ്യമാക്കിയത്

ദുബായ്: ലോകത്തെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ ദുബായിൽ പ്രവർത്തനമാരംഭിച്ചു. ഈ ഒഴുകുന്ന ഫയർ സ്റ്റേഷൻ ദുബായ് സിവിൽ ഡിഫൻസാണ് ആരംഭിച്ചിരിക്കുന്നത്.

കൂടുതൽ മേഖലകളിലേക്ക് അഗ്നിശമന, സുരക്ഷാ സേവനങ്ങൾ എത്തിക്കുന്നതിനും, കടൽ, കായൽ ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനും ഈ പുതിയ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ സഹായകമാണ്. ദുബായിലെ അഗ്നിശമന, സുരക്ഷാ സേവനങ്ങൾ ദ്രുതഗതിയിലാക്കുന്നതിന് ഈ പുതിയ സംവിധാനം പ്രയോജനപ്പെടുമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. പരമ്പരാഗത രീതിയിലുള്ള മറൈൻ ഫയർ സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ സുസ്ഥിരവും, പരിസ്ഥിതി സൗഹൃദവുമായ ഈ പുതിയ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ എഴുപത് ശതമാനം കൂടുതൽ ഗുണകരമാണ്.

നൂതന സാങ്കേതികവിദ്യകൾ, ഏറ്റവും മികച്ച സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിൽ ദുബായ് സിവിൽ ഡിഫൻസ് മുന്നോട്ട് വെക്കുന്ന പ്രതിബദ്ധതയ്‌ക്ക് അടിവരയിടുന്നതാണ് ഈ പുതിയ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ.

എമിറേറ്റിലെ ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ ഏറ്റവും മികച്ച രീതിയിലുള്ളവയാണെന്ന് നിരന്തരമായി ഉറപ്പ് വരുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ രീതികൾ അവലംബിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതുമായ സിവിൽ ഡിഫൻസ് നയങ്ങളുടെ ഭാഗമായാണിത് അണിയിച്ചൊരുക്കിയത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക