റിയാദ്: പ്രവാസികൾക്കും, സന്ദർശകർക്കും വേണ്ടി കൂടുതൽ ഇ-സേവനങ്ങൾ ലഭ്യമാക്കുന്നതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു. ഈ പുതിയ സേവനങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്‌ഷെർ, മുഖീം പോർട്ടലുകളിലൂടെയാണ് ലഭ്യമാക്കുന്നത്.
കൂടുതൽ സേവനങ്ങൾ ഡിജിറ്റൽ പ്രതലങ്ങളിലൂടെ ലഭ്യമാക്കുന്നത് ലക്ഷ്യമിടുന്ന സൗദി നയത്തിന്റെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായി താഴെ പറയുന്ന ഇ-സേവനങ്ങളാണ് പുതിയതായി ലഭ്യമാക്കിയിരിക്കുന്നത്:
- പ്രവാസികൾക്ക് തങ്ങളുടെ നഷ്ടപ്പെട്ടതോ, മോഷ്ടിക്കപ്പെട്ടതോ ആയ പാസ്സ്‌പോർട്ട്, റെസിഡൻസി പെർമിറ്റ് എന്നിവ സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്യുന്നതിനുള്ള സേവനം.
- സന്ദർശകരുടെ ഡിജിറ്റൽ ഡോക്യുമെന്റ്.
- പരിഭാഷപ്പെടുത്തിയ പേരിൽ വരുത്തേണ്ട മാറ്റങ്ങൾ.
- വിസ വിവരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: