തിരുവനന്തപുരം : കെ എസ് ആര്‍ ടി സി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍. ഈ മാസം 17വരെയാണ് അവധി. സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്‌ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് അവധിയില്‍ പ്രവേശിച്ചത്.
ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള ഭിന്നത നിലനില്‍ക്കെയാണ് അവധി. വിദേശത്തായിരുന്ന ബിജു പ്രഭാകര്‍ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസിലെത്തുകയോ ഫയലുകളില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായ കാരണങ്ങളലാണ് അവധിയെന്നാണ് ബിജു പ്രഭാകര്‍ പ്രതികരിച്ചത്.
സിഎംഡി സ്ഥാനത്തിന് പുറമെ ഗതാഗത സെക്രട്ടറിയുടെ ചുമതലയും ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. കെ ടി ഡി എഫ് സിയുടെ ചുമതലയും അദ്ദേഹത്തിനാണ്.
ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നും കെബി ഗണേഷ് കുമാര്‍ പ്‌റഞ്ഞിരുന്നു. ഡീസല്‍ ബസ് വാങ്ങണമെന്ന നിലപാടാണ് മന്ത്രിക്കുളളത്.ഈ വേളയില്‍ വൈദ്യുതി ബസ് ലാഭകരമാണെന്നുളള കെ എസ് ആര്‍ ടി സി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.ഇത് ഗണേഷിനെ ചൊടിപ്പിച്ചിരുന്നു.
സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്‌ക്ക് ബിജു പ്രഭാകര്‍ നല്‍കിയ കത്ത് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: