ആറ്റുകാല്‍ പൊങ്കാല : തിരുവനന്തപുരത്ത് 24 മണിക്കൂര്‍ മദ്യശാലകള്‍ക്ക് നിരോധനം

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്ത്സവം 17-ന് ആരംഭിക്കും

Published by

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് 24 മണിക്കൂര്‍ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെള്ളാര്‍ വാര്‍ഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മണി മുതല്‍ 25 വൈകിട്ട് 6 വരെയാണ് നിരോധനം.

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്ത്സവം 17-ന് ആരംഭിക്കും. ഉത്സവത്തിന്റെ ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്.

പൊങ്കാല ഇടാനുളള മണ്‍കലങ്ങളും ഇഷ്ടികകളും പ്രധാന കവലകളില്‍ നിരന്നു തുടങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വഴിയോരത്ത് അലങ്കാരങ്ങള്‍ക്കുളള ഒരുക്കങ്ങളും തുടങ്ങി.ഉത്സവം 27-ന് സമാപിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by