Categories: Kerala

കോട്ടയത്ത് കഞ്ചാവടിച്ച് ദമ്പതികൾ കാറിൽ പാഞ്ഞ സംഭവം; സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും

Published by

കോട്ടയം: ചിങ്ങവനത്ത് എംസി റോഡിൽ മണിക്കൂറുകളോളം അമിത വേഗതയിൽ കാറോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ദമ്പതികളെ കോടതിയിൽ ഹാജരാക്കിയേക്കില്ല. ഇവരെ കോടതിയിൽ ഹാജരാക്കാതെ തന്നെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും. കായംകുളം സ്വദേശി അരുൺ കുമാർ, ഭാര്യ ധനുഷ് എന്നിവരാണ് ഇന്നലെ അപകടകരമാകും വിധത്തിൽ കാർ ഓടിച്ചത്.

മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ മരണപ്പാച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ നിരവധി വാഹനങ്ങളിൽ തട്ടി പാഞ്ഞ ഇവരെ റോഡിന് കുറുകെ ക്രെയിൻ നിർത്തിയിട്ടാണ് പോലീസ് പിടികൂടിയത്. വാഹനത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ഇവരെ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

എന്നാൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്താവുന്ന തരത്തിലുള്ള അളവിൽ കഞ്ചാവ് ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. മാത്രമല്ല വാഹനം നരിവധി വാഹനങ്ങളിൽ തട്ടിയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ പോലീസിൻറെ ഔദ്യോഗിക കൃത്വനിർവ്വഹണം തടഞ്ഞതിൻറെ പേരിലുള്ള വകുപ്പ് ചുമത്താൻ തയ്യാറാകുമോയെന്നതിൽ ഇതുവരെ പോലീസ് വ്യക്തത നൽകിയിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by