തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം പലസ്തീന്‍, യുക്രൈൻ യുദ്ധങ്ങളും കേന്ദ്ര സര്‍ക്കാരുമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിലാണെന്നും പ്ലാൻ ബി ആലോചിക്കുന്നുവെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.
ഇത്തവണ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത് പലസ്തീന്‍, യുക്രൈൻ യുദ്ധങ്ങള്‍ രൂക്ഷമാവില്ല എന്നുള്ള പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധങ്ങള്‍ പിന്നെയും തുടര്‍ന്നാല്‍ സാമ്പത്തിക പ്രതിസന്ധി പിന്നെയും രുക്ഷമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധവും മാന്ദ്യവും രൂക്ഷമാവുകയാണെങ്കില്‍ ആഗോള അനിശ്ചിതത്വവും നേരിടാന്‍ ആഭ്യന്തര തലത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടും. ഇതിനുവേണ്ടി സമഗ്ര പരിപാടി തയ്യാറാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും പു റകോട്ട് പോകില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവർത്തനങ്ങൾ തുടരും. കേന്ദ്രം അവഗണിക്കുന്നുവെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നു. ഇത് സ്വാഗതാർഹമാണ്. ഇത് പാർലമെൻ്റിൽ ഉന്നയിക്കുമെന്ന് അവർ പറയുന്നു. സർക്കാരിനൊപ്പം അല്ലെങ്കിലും സ്വന്തം നിലയ്‌ക്ക് എങ്കിലും സമരത്തിന് പ്രതിപക്ഷം തയാറാകാണം.
സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ടൂ റിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്കമകൾ പരിഹരിക്കും. ലോകത്ത് യൂദ്ധവും മാന്ദ്യവും പുരോഗമിക്കുന്ന മുറയ്‌ക്ക് ഈ പ്രശ്നം കേരളത്തെയും ബാധിക്കും. ആഗോള രംഗത്തെ തിരിച്ചടി നേരിടാൻ നമുക്ക് ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കണം. അതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: