Categories: KeralaIndia

കേരള-അയോദ്ധ്യ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കില്ല; ഒരാഴ്ചത്തേക്ക് കൂടി നീട്ടി

Published by

തിരുവനന്തപുരം: കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ട്രെയിൻ സർവീസ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഇന്ന് 7.10-ന് ആരംഭിക്കാനിരുന്ന സർവീസ് ആണ് മാറ്റിവച്ചിരിക്കുന്നതായി റെയിൽവേ അറിയിച്ചത്. അയോദ്ധ്യയിൽ ക്രമീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് സർവീസ് നീട്ടി വച്ചിരിക്കുന്നത്യ ട്രെയിനിലേക്കുള്ള ബുക്കിംഗും ആരംഭിച്ചിരുന്നില്ല.

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോദ്ധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്.

ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോദ്ധ്യയിലേയ്‌ക്ക് സർവീസ് ഉണ്ട്. തിരുനെൽവേലിയിൽ നിന്ന് ഫെബ്രുവരി ഒന്നിന് അയോദ്ധ്യയിലേക്ക് പുറപ്പെടുന്ന ട്രെയിന് കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by