അടൂര്‍: അടൂര്‍ കേന്ദ്രീയ വിദ്യാലയം അഭിമാനത്തിളക്കത്തിലാണ്. പരീക്ഷാ പേ ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച ആദര്‍ശ് ആര്. നായര്‍ അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്ഥിയെന്നതിലും. ഒപ്പം ആദര്‍ശ് ആത്മവിശ്വാസത്തിലുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചതിലും.
11-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് ബിയോണ്ട് റെഡ് ആന്‍ഡ് ഗ്രീന്‍ സ്മാര്‍ട്ട് ട്രാഫിക് സിഗ്നല്‍ എന്ന നൂതന പദ്ധതിയാണ് ഇന്നലെ ദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പരീക്ഷാ പേ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്. നിശ്ചിത സമയം മാത്രമാണ് ഇപ്പോഴുള്ള ട്രാഫിക്ക് സംവിധാനം. വാഹനങ്ങള്‍ ഇല്ലെങ്കിലും ചുവന്ന വെളിച്ചമാണെങ്കില്‍ വരുന്ന വാഹനങ്ങള്‍
നിര്‍ത്തണം. ഈ പദ്ധതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സിഗ്നല്‍ സംവിധാനം ക്രമീകരിക്കുന്നു.
അതുവഴി വാഹനങ്ങളുടെ നീണ്ട നിര ഇല്ലാതാക്കാനും സമയം ലാഭിക്കാനും കഴിയും. ഇതില്‍ ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ച് വാഹനങ്ങള്‍ കൂടുതലുള്ള വശങ്ങളിലെയും ആംബുലന്‍സ് പോലുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്ള വശങ്ങളിലേയും സിഗ്നലുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഉപയോഗിച്ച് പച്ചയാക്കിയാണ് ഇങ്ങനെ ചെയ്യാന്‍ കഴിയുന്നത്
.കേന്ദ്രീയ വിദ്യാലയം കൊച്ചി റീജിയണിനെ പ്രതിനിധീകരിച്ചാണ് ആദര്‍ശ് ഈ പദ്ധതി അവതരിപ്പിച്ചത്.
അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ പിജിറ്റി കംമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപിക ശ്രീലക്ഷമി. എസാണ് ഈ പ്രോജക്ട്ട് നിര്‍മ്മാണത്തില്‍ ആദര്‍ശിനെ സഹായിച്ചത്. പിജിറ്റി ഫിസിക്സ് അധ്യാപകനായ സജി.ആര്.പരീക്ഷ പേ ചര്‍ച്ചയില്‍ ആദര്‍ശിനൊപ്പം പങ്കെടുത്തു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ജീവിതവും പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോദിയുമായി സംവാദിക്കുന്നതാണ് പരീക്ഷി പേ ചര്‍ച്ച. ഓരോ കുട്ടികളുടെയും തനതായ വ്യക്തിത്വം ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പൂര്‍ണമായി പ്രകടിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: