Categories: Cricket

ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തോല്‍വി

തുടര്‍ന്ന് കെ എസ് ഭരത് (28) അശ്വിന്‍ സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.

Published by

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ജയിക്കാന്‍ 231 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ നാലാം ദിനം 202 റണ്‍സിന് എല്ലാവരും പുറത്തായി. 28 റണ്‍സ് ജയമാണ് ഇംഗ്ലണ്ട് നേടിയത്.ഇംഗ്ലണ്ടിനായി ടോം ഹാര്‍ട്ലി ഏഴ് വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ, ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 190 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 420 റണ്‍സിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 230 റണ്‍സ് ലീഡ് നേടി. ഒല്ലി പോപ്പാണ് (196 റണ്‍സ)് ഇംഗ്ലണ്ട് നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയത്. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് നേടി. ആര്‍ അശ്വിന് മൂന്ന് വിക്കറ്റെടുത്തു.

ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 246ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 436 റണ്‍സാണ് നേടിയത്. ജയത്തോടെ അഞ്ച് മത്സരപരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.

ഇന്ന് യഷസ്വി ജെയ്സ്വാളിന്റെ (15) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഹാര്‍ട്ലിയുടെ പന്തില്‍ ഒല്ലി പോപ്പ് ക്യാച്ചെടുത്തു.അതേ ഓവറിലെ അവസാന പന്തില്‍ പോപ്പ് തന്നെ ക്യാച്ചെടുത്ത് ശുഭ്മാന്‍ ഗില്ലും (0) മടങ്ങി. ഇതോടെ ഇന്ത്യ രണ്ടിന് 42 എന്ന നിലയിലായി. രോഹിത്തും (39) വിക്കറ്റിന് മുന്നില്‍ കുടുങ്ങി.അക്സര്‍ പട്ടേലിനെ (17) ഹാര്‍ട്ലി സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകായിയരുന്നു . കെ എല്‍ രാഹുല്‍ (22) ജോ റൂട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ശ്രേയസ് അയ്യര്‍ (13) ജാക്ക് ലീച്ചിന്റെ പന്തില്‍ റൂട്ടിന് ക്യാച്ച് നല്‍കി മടങ്ങി. രവീന്ദ്ര ജഡേജ (2) റണ്ണൗട്ടായി.

തുടര്‍ന്ന് കെ എസ് ഭരത് (28) അശ്വിന്‍ സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 57 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. എന്നാല്‍ ഭരതിനെ ഹാര്‍ട്ലി പുറത്താക്കി . അശ്വിനേയും (28), മുഹമ്മദ് സിറാജിനേയും (12) വിക്കറ്റ് സറ്റംപ് ചെയ്ത് പുറത്താക്കി. ബുമ്ര (6) പുറത്താവാതെ നിന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by