ആദിയില്‍ നിന്നുറവെടുത്തൊരാ
ആത്മതേജസ്സ്വരൂപമേ, സത്യമേ!
ആദികാവ്യത്തി-
ന്നക്ഷരപുണ്യമേ
നാലുവേദപ്പൊരുളാം
മന്ത്രമേ!
മാനിഷാദയ്ക്കു മാറ്റുകൂട്ടീടുവാന്‍
ആസുരാസ്ത്രങ്ങളെ- യ്തെയ്തുവീഴ്ത്തി നീ!
സത്യപാലനം, ധര്‍മ്മസംരക്ഷണം
സൂര്യബിംബസ്സമാനമാം പൗരുഷം!
എത്ര ഛിദ്രമീ
ശക്തികളാകവേ
നിന്റെ നേര്ക്കെതിര്ത്തു-
നിന്നീടിലും
കോസലേന്ദ്ര! നിന് കോദണ്ഡപാണികള്
ഛിന്നഭിന്നമാക്കുമാ
ദുഷ്ടരെ!
ആര്ഷസംസ്കൃതി നിന്നിലൂടൊഴുകിയീ
വിശ്വവേദിയിലാകെ-
പ്പരക്കട്ടെ!
യുദ്ധരഹിതമാം
സരയുവിന് തീരങ്ങള്‍
ശാന്തിയേകട്ടെ സര്‍വ്വലോകത്തിനും!
തീക്ഷ്ണ,ഭൗതീക
ആസുരചിന്തകള്‍
കെട്ടടങ്ങട്ടെയീ ശാന്തസ്സരസ്സിങ്കല്!
ധര്മ്മഹീനമാം പുരുഷാര്ത്ഥഭാവന
ഓടിമറയട്ടെ മാരീചവേഗത്തില്!
ദുര മുഴുത്തൊരാ,
രാക്ഷസശ്ശക്തികള്
കട്ടെടുക്കുമീ
മേദിനീപുത്രിയെ
വീണ്ടെടുത്തു നീ ലോകത്തിന്നേകുക,
അന്നപൂര്‍ണ്ണയായ്- ത്തീരട്ടെയിക്ഷിതി!
കാലവൈഭവം കൃത്രിമബുദ്ധിയായ്
മന്നിലാകെക്കൊടി-
കുത്തി വാഴ്കിലും
നിന്സ്സനാതന- ശ്ശാശ്വതമൂല്യങ്ങള്
എന്നുമക്ഷതമാകട്ടെ മന്നിതില്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: