തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും 24ന് പണിമുടക്കുമെന്ന് ഫെറ്റോ. ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ തടഞ്ഞുവെച്ച് മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്.
2019ലെ പേ റിവിഷനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമായിക്കൊണ്ടിരുന്ന ഫിറ്റ്‌മെന്റ് ബെനിഫിറ്റും സര്‍വീസ് വെയ്‌റ്റേജ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി. ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് ലഭ്യമായിട്ട് വര്‍ഷങ്ങളായി. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കി.
ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഓരോന്നോരോന്നായി കവര്‍ന്നെടുത്തു. ജീവനക്കാരന്റെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ്് പണിമുടക്കെന്ന് പ്രസിഡന്റ് എസ്.കെ ജയകുമാറും ജനറല്‍ സെക്രട്ടറി പി.എസ് ഗോപകുമാറും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: