കൊച്ചി: മനുഷ്യന്റെ ഉള്ളിലെ സാധ്യതകളെ പുറത്തെടുക്കാന്‍ വഴികാണിക്കുന്ന പ്രതീകമാണ് ശ്രീരാമനെന്ന് സ്വാമി ഉദിത് ചൈതന്യ അഭിപ്രായപ്പെട്ടു. പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ കുരുക്ഷേത്ര പ്രകാശന്‍ എംഡി കാ.ഭാ. സുരേന്ദ്രന്‍ എഡിറ്റ് ചെയ്ത അയോദ്ധ്യ ഒരു ഐതിഹാസിക ബഹുജന സമരത്തിന്റെ ചരിത്രഗാഥ 1528-2024 എന്ന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. കേരളത്തില്‍ സംസ്‌കാരശൂന്യമായ പ്രബുദ്ധതയാണുള്ളത്. 4250 ശ്ലോകങ്ങളുള്ള രാമായണത്തില്‍ ര, മ എന്ന അക്ഷരങ്ങള്‍ എല്ലാ ശ്ലോകത്തിലുമുണ്ട്. ജീവിതാന്ത്യംവരെ ഊര്‍ജസ്വലമായി എങ്ങനെ ജീവിക്കാമെന്നാണ് രാമായണം കാണിച്ചുതരുന്നു. മനസ്സാണ് മനുഷ്യന്‍ എന്ന് ശ്രീരാമന്‍ തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു, അദ്ദേഹം അഭിപ്രായപ്പെട്ടു.
അയോധ്യയെ കുറിച്ച് അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ് അയോദ്ധ്യ ഒരു ഐതിഹാസിക ബഹുജന സമരത്തിന്റെ ചരിത്രഗാഥ 1528-2024 ‘ എന്ന് എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി സൂചിപ്പിച്ചു.
വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവ് രാജിന് നല്‍കി സ്വാമി ഉദിത് ചൈതന്യ പുസ്തകം പ്രകാശനം ചെയ്തു. വിഎച്ച് പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസന്ന ബാഹുലേയന്‍, വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ്, വിഎച്ച്പി ജില്ല സെക്രട്ടറി പി.കെ. ജയേഷ്, വിഎച്ച്പി സംസ്ഥാന ട്രഷറര്‍ ശ്രീകുമാര്‍ വയലില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: