കാമം എവിടെയാണിരിക്കുന്നത്?
ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും അതിന്റെ (കാമത്തിന്റെ) ഇരിപ്പിടമാണെന്നു പറയപ്പെടുന്നു. ഇവയെ അധിഷ്ഠാനമാക്കി, ജ്ഞാനത്തെ മറച്ച്, അത് മനുഷ്യനെ മോഹിപ്പിക്കുന്നു.
ആ കാമത്തെ എങ്ങനെ നശിപ്പിക്കാം?
ഭരതശ്രേഷ്ഠ! ആദ്യമായി ഇന്ദ്രിയങ്ങളെ അടക്കിനിര്‍ത്തണം. എന്നിട്ട് ജ്ഞാന(നിര്‍ഗുണബ്രഹ്മത്തിന്റെ അറിവ്) വിജ്ഞാന(ദൃശ്യ പ്രപഞ്ചത്തിന്റെ അറിവ്) ങ്ങള്‍ക്കു തടസ്സം നില്ക്കുന്ന, കാമമാകുന്ന ഈ കൊടിയ പാപിയെ തീര്‍ച്ചയായും നീ ഹനിക്കണം.
ഭഗവാനെ അങ്ങ് പറഞ്ഞ ഉപായം എങ്ങനെ പ്രയോഗികമാക്കാം?
സ്ഥൂല ശരീരത്തെക്കാള്‍ ശ്രേഷ്ഠവും ബലിഷ്ഠവും സൂക്ഷ്മവുമാണ് ഇന്ദ്രിയങ്ങള്‍. എന്നാല്‍ ഇന്ദ്രിയങ്ങളെക്കാള്‍ ഉല്‍കൃഷ്ടം മനസ്സു തന്നെ. മനസ്സിനെക്കാള്‍ ഉല്‍കൃഷ്ടം ബുദ്ധിയാണ്. ബുദ്ധിക്കും മേലെ വര്‍ത്തിക്കുന്നതാണ് ആത്മാവ്.
ഹേ മഹാബാഹോ, അങ്ങനെ, ബുദ്ധിയെക്കാള്‍ സൂക്ഷ്മവും ബലിഷ്ഠവും ശ്രേഷ്ഠവുമാണ് ആത്മാവ് എന്നറിഞ്ഞ് മനസ്സിനെ യുക്തിവിചാരം കൊണ്ടു മെരുക്കി, കീഴടക്കുക. ജയിക്കാന്‍ പ്രയാസമായ കാമം എന്ന ശത്രുവിനെ കൊന്നു വീഴ്‌ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക