കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കാന്‍ പദ്ധതി; ഇനി ഇക്ട്രിക് ബസുകള്‍ വാങ്ങില്ല, ചിലവ് കുറയ്‌ക്കാതെ മറ്റ് വഴികളില്ല

Published by

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ചിലവ് കുറയ്‌ക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇത് പ്രാവര്‍ത്തികമായാല്‍ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍.

ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് വന്‍ ബാധ്യതയാണ്. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന നിരക്കില്‍ നാല് ബസുകള്‍ വാങ്ങിക്കാന്‍ സാധിക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അതിനാല്‍ ഇനി വാങ്ങുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ശമ്പള പ്രതിസന്ധി പരിഹരിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിലാളി യൂണിയനുമായി ചര്‍ച്ച നടത്തുകയും അവര്‍ മന്ത്രിയെ പിന്തുണയ്‌ക്കുകയും ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി പൂര്‍ണമായി സോഫ്റ്റ് വെയര്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും റെയില്‍വേയിലേത് പോലെ ബസുകളുടെ റൂട്ടും സമയവും മനസിലാക്കാന്‍ വേര്‍ ഇസ് മൈ കെഎസ്ആര്‍ടിസി ആപ്പ് തുടങ്ങും. അതേസമയം സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തും. ലൈസന്‍സില്ലാതെ ഓടുന്ന ആബുലന്‍സുകള്‍ക്ക് പിടിവീഴുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by