തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയ വിവാദം പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ച ചെയ്യരുതെന്ന് പിണറായി വിജയന്റെ കര്‍ശന നിര്‍ദേശം.
സാധാരണ പാര്‍ട്ടി നേതാക്കള്‍ക്കോ പാര്‍ട്ടിക്ക് നേരെയോ വിമര്‍ശനം ഉയര്‍ന്നാല്‍ സംസ്ഥാന സമിതിയില്‍ നിന്നും നിര്‍ദേശം വന്നാല്‍ മാത്രമെ ചര്‍ച്ച ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ അനൗദ്യോഗികമായി പാര്‍ട്ടിയിലെ കീഴ്ഘടകങ്ങള്‍ മാസപ്പടി വിവാദം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത് പിണറായി വിജയന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കീഴ്ഘടങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തപ്പോള്‍ പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പിണറായി വിജയന് നീരസം ഉണ്ടാക്കുകയും ചെയ്തു. തെറ്റു തിരുത്തലുമായി ബന്ധപ്പെട്ട് എല്ലാ ജില്ലാ കമ്മറ്റികളിലും ചര്‍ച്ച നടന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ആഡംബര ജീവിതവും ചര്‍ച്ചയില്‍ ഉയര്‍ന്നു. സ്വര്‍ണക്കടത്തും വലിയ വിവാദമായി നില്‍ക്കുന്ന സമയമായിരുന്നു.
സംസ്ഥാന സമിതി തീരുമാനം അനുസരിച്ച് തെറ്റുതിരുത്തല്‍ ജില്ലാ കമ്മറ്റികളില്‍ ചര്‍ച്ചകള്‍ നടത്തി തിരുത്തേണ്ടവരെ കണ്ടെത്തുകയും ചെയ്തു. സംസ്ഥാന സെക്രേട്ടറിയറ്റിലും സംസ്ഥാന സമിതിയിലും ചര്‍ച്ച ചെയ്ത ശേഷം തിരുത്തേണ്ടവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ശക്തമായ നടപടി ഉണ്ടായത് ആലപ്പുഴ ജില്ലയില്‍ മാത്രം. വെട്ടിനിരത്താന്‍ ബാക്കിയുണ്ടായിരുന്ന വിഎസ് ഗ്രൂപ്പുകാരെ മുഴുവന്‍ നിരത്തി. മുന്‍മന്ത്രി ജി.സുധാകരനെയും തോമസ് ഐസക്കിനെയും ഒരു സൈഡിലാക്കി. തെറ്റുതിരുത്തലില്‍ ഗുണമുണ്ടായത് ഇത്ര മാത്രം. മറ്റ് ജില്ലകളില്‍ ഒന്നും ചെയ്യാന്‍ പിണറായി അനുവദിച്ചില്ല. തിരുത്തേണ്ടവരെ തിരുത്തിയാല്‍ തന്റെ കുടുംബത്തെയും ബാധിക്കുമെന്നതിനാല്‍ പിണറായി തന്ത്രം മാറ്റി.
ജില്ലകളില്‍ വലിയ പ്രത്യാഘ്യാതങ്ങള്‍ ഉണ്ടാകുമെന്നും പലരും പാര്‍ട്ടി വിട്ടുപോകുമെന്ന് സംസ്ഥാന സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കി. കൂടാതെ എം.വി.ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ ആളെ കുറയ്‌ക്കുകയും സംസ്ഥാന സെക്രട്ടറി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാര്‍ട്ടി ചട്ടം ലംഘിച്ച് കീഴ്ഘടങ്ങള്‍ പാലിക്കാതെയുമായി. ഇതോടെ തെറ്റു തിരുത്തല്‍ മതിയാക്കി എം.വി. ഗോവിന്ദന്‍ പിണറായിയുടെ വിനീത ദാസനാവുകയായിരുന്നു.
വിണാ വിജയന്റെ മാസപ്പടി വിവാദം ഉയര്‍ന്നപ്പോഴും എം.വി. ഗോവിന്ദന്റെ മൗനം പിണറായി ഭക്തികൂടിയതിനാലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നുണ്ട്. പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടായാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഭരണ തലത്തില്‍ മുഖ്യമന്ത്രിയെയും സംഘടനാ തലത്തില്‍ എം.വി. ഗോവിന്ദനെയുമാണ്.
ഈ വിഷയവും പിണറായി കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ മാസപ്പടി വിവാദം കീഴ്ഘടങ്ങള്‍ക്ക് ചര്‍ച്ചചെയ്യാന്‍ ഇടം നല്‍കരുത്. ഫെബ്രുവരിയില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നുണ്ട്. ഇതിലേയ്‌ക്കായി ബൂത്ത് തലത്തില്‍ ചര്‍ച്ച നടക്കണം. ഈ യോഗങ്ങളിലൊന്നും മാസപ്പടി വിവാദം ചര്‍ച്ച ചെയ്യരുതെന്ന് കര്‍ശന നി
ര്‍ദേശമാണ് പിണറായി ആവശ്യപ്പെട്ടത് അനുസരിച്ച് എം.വി. ഗോവിന്ദന്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: