Categories: News

മഥുര ഈദ് ഗാഹ് പള്ളിയില്‍ സര്‍വ്വേ നടത്താനാവില്ല; അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

Published by

ന്യൂദല്‍ഹി : മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വ്വേ നടത്തുന്നതിന് സ്റ്റേ. ഷാഹി ഈദ്് ഗാഹ് പള്ളിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടെന്നും പള്ളിയുടെ ഗോവണിക്കരികില്‍ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്നും സംഭവത്തില്‍ ആര്‍ക്കിയോളജി വിഭാഗത്തിന്റെ സര്‍വ്വേ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. സര്‍വ്വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി നല്‍കിയ അനുമതിയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

മഥുരയിലെ ഷാഹി ഈദ്ഗാ സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ശ്രീകൃഷ്ണ ജന്മഭൂമി കേസില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചു. വാരാണസിയിലെ ജ്ഞാന്‍വ്യാപി ക്ഷേത്രത്തില്‍ നടന്ന അതേ രീതിയിലാണ് സര്‍വേയും നടക്കുക. സംഭവത്തില്‍ കോടതി അഭിഭാഷക കമ്മീഷണറെ നിയമിക്കുകയും ഷാഹി ഈദ്ഗാ സമുച്ചയം സര്‍വേ ചെയ്യുന്നതിന് തത്വത്തില്‍ അനുമതി നല്‍കുകയും ചെയ്തിരുന്നതാണ്.

ഷാഹി ഈദ്ഗാ മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളും ചിഹ്നങ്ങളും ധാരാളം ഉണ്ടെന്നും യഥാര്‍ത്ഥ സ്ഥാനം അറിയാന്‍ ഒരു അഭിഭാഷക കമ്മീഷണര്‍ വേണമെന്നുമായിരുന്നു ക്ഷേത്രത്തിന്റെ ഭാഗത്തിന്റെ ആവശ്യം. നേരത്തെ നവംബര്‍ 16ന്, കോടതി നിയമിച്ച അഭിഭാഷക കമ്മീഷണറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം സമര്‍പ്പിച്ച അപേക്ഷയില്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ് മാറ്റിവച്ചിരുന്നു. ഈ ഭൂമി ശ്രീകൃഷ്ണജന്മഭൂമിയുടെ ഭാഗമാണെന്നും ഹിന്ദുക്കളുടെ ആരാധനാലയമാണെന്നും വാദിച്ചാണ് മസ്ജിദിന്റെ മേല്‍നോട്ടത്തിനായി ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. മുഗള്‍ വംശജനായ ഔറംഗസീബിന്റെ ഭരണകാലത്ത് ക്ഷേത്രഭൂമിയിലാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിര്‍മ്മിച്ചതെന്നും അവകാശവാദമുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by