Categories: Entertainment

സുരേഷ് ​ഗോപിയോട് ഒട്ടിയിരുന്ന് ആത്മജ;മതിവരാതെ ചുംബിച്ച് താരവും, ഭാ​ഗ്യയുടെ വിവാഹത്തിനായി ദേവിക എത്തി

Published by

വിജയ് മാധവും ഭാര്യ ദേവികയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. യുട്യൂബ് ചാനലിലൂടെ ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് ദേവിക. അമ്മ ജീവിതം ആസ്വദിച്ച് വരികയാണ് താനെന്ന് താരം പറഞ്ഞിരുന്നു. ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

ആത്മജ മഹാദേവ് എന്നാണ് കുഞ്ഞിന് ദേവികയും വിജയിയും നൽ‌കിയ പേര്. മകന് പേര് നൽകിയതിന് ശേഷം അത് പെൺകുട്ടികൾക്കുള്ള പേരല്ലേയെന്ന് പലരും ചോദ്യവും വിമർശനവും ദമ്പതികൾക്ക് നേരെ ഉന്നയിച്ചിരുന്നു. ആത്മാവിന്റെ അംശമായി പിറന്ന മകൻ എന്ന നിലയിലാണ് ആത്മജ മഹാദേവ് രൂപം കൊണ്ടത് എന്നാണ് വിജയ് മാധവ് വിശദീകരണം നൽകിയത്.

അടുത്തിടെ യോഗ, സംഗീതം, പെയിന്റിംഗ് തുടങ്ങിയവ അഭ്യസിപ്പിക്കാനായി മകന്റെ പേരിൽ ആത്മജ സെന്റർ എന്നൊരു സ്ഥാപനവും ദേവികയും വിജയിയും തുടങ്ങിയിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ വിജയ് മാധവ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നടൻ സുരേഷ് ​ഗോപിയുടെ കൈകളിൽ ഇരുന്ന് കളിക്കുന്ന ആത്മജയാണ് വിജയ് മാധവ് പങ്കുവെച്ച വീഡിയോയിലുള്ളത്.

ആത്മജയുടെ സ്വന്തം സൂപ്പർസ്റ്റാർ എസ്ജി എന്നാണ് വിജയ് മാധവ് വീഡിയോയ്‌ക്ക് നൽകിയ തലക്കെട്ട്. കുടുംബസമേതം സുരേഷ് ​ഗോപിയുടെ വീട്ടിൽ എത്തിയപ്പോഴാണ് വിജയ് മാധവ് സുരേഷ് ​​ഗോപിയുടെയും തന്റെ മകന്റെയും ക്യൂട്ട് വീഡിയോ പകർത്തിയത്. ആത്മജയെ മതിവരാതെ സുരേഷ് ​ഗോപി ചുംബിക്കുന്നതും ദേവിക അത് നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.

സുരേഷ് ​ഗോപിയുടെ കൈകളിൽ ഇരുന്ന് പുഞ്ചിരിക്കുകയും സൂപ്പർസ്റ്റാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ആത്മജ നോക്കുന്നതും വീഡിയോയിൽ കാണാം. ദേവിക വിളിച്ചിട്ട് പോലും ഒപ്പം പോകാൻ ആത്മജ തയ്യാറായില്ല. വീഡിയോ അതിവേ​ഗത്തിൽ വൈറലാവുകയും നിരവധിപേർ കമന്റുകളുമായി എത്തുകയും ചെയ്തു.

സുരേഷ് ​ഗോപി സാറിന്റെ കയ്യിൽ ഇരിക്കുമ്പോൾ അവൻ എന്ത് ഹാപ്പി ആണെന്ന് ആ പുഞ്ചിരി കാണുമ്പോൾ അറിയാം, അവന് സുരേഷേട്ടനെ ഇഷ്ട്ടായി, കുഞ്ഞ് സുരേഷ് സാറിന്റെ കൈകളിൽ സുഖമായി ഇരിക്കുന്നു. അവന് അദ്ദേഹത്തെ നന്നായി ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

ഭാ​ഗ്യയുടെ കല്യാണം കൂടാൻ എത്തിയപ്പോൾ വിജയിയുപം ദേവികയും പകർത്തിയതാവാം വീഡിയോ. താൻ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തി നടൻ സുരേഷ് ​ഗോപിയും ഭാര്യ രാധികയുമാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു ദേവിക. ‘ഞാൻ ​ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ രണ്ട് മൂന്ന് പേരുടെ എക്സൈറ്റ്മെന്റാണ് ഞാൻ കണ്ടത്.’

‘ഒന്ന് സുരേഷ് ​ഗോപി സാറാണ്. അദ്ദേഹത്തിന്റെ വീട്ടിൽ ഞങ്ങൾ ചെന്ന് കാര്യം പറഞ്ഞപ്പോൾ അദ്ദേഹവും ചേച്ചിയും ആണോയെന്ന് വളരെ എക്സൈറ്റ്മെന്റോടെ ചോദിച്ച് മറ്റ് കാര്യങ്ങൾ തിരക്കി. എന്റെ ഭർത്താവിനും ബാക്കിയാർക്കും ഇല്ലാത്ത എക്സൈറ്റ്മെന്റ് സുരേഷ് ​ഗോപി സാറിലും അദ്ദേഹത്തിന്റെ ഭാര്യയിലും ഞാൻ കണ്ടു. അത് ഞാൻ അവിടെ വെച്ച് മനസിൽ ചിന്തിക്കുകയും ചെയ്തു.’

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by