Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പെയ്‌തൊഴിയാതെ

കഥ

വി. സുരേഷ് കുമാര്‍ by വി. സുരേഷ് കുമാര്‍
Jan 15, 2024, 05:50 pm IST
in Literature

മഴ തോര്‍ന്ന ഇടവഴിയിലേക്ക് കണ്ണുംനട്ട് ഇരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായിരുന്നു. വഴിയുടെ ഇരുവശങ്ങളിലുമുള്ള മരങ്ങളില്‍നിന്ന് മഴത്തുള്ളികള്‍ ഇറ്റു വീഴുന്നുണ്ട്. മഴ പെയ്തിറങ്ങിയ വെള്ളം, ഒഴുക്ക് ശോഷിച്ചെങ്കിലും താഴ്ന്ന നിലങ്ങള്‍ തേടി യാത്ര തുടങ്ങുന്നു. ഇരുട്ടിന്റെ മൂടുപടം ഭൂമിക്കു മീതെ വിരിച്ചു തുടങ്ങിയിരുന്നു. മഴ മാറിയപ്പോള്‍ നിശ്ശബ്ദത വീണ്ടും ഒരു പുതപ്പുമായി അരികിലെത്തി. ഇന്നും ഇന്നലെകളിലും ഏകാന്തത തന്നെയാണ് കൂട്ട്.

ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ നനവുള്ള ഓര്‍മകള്‍
രണ്ടു പുരികങ്ങള്‍ക്കിടയിലൊരു കറുത്ത പൊട്ട്…
നീണ്ട മുടിയിഴകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന തുളസിക്കതിര്‍ ഇഷ്ടമായിരുന്നു.
ഒരു പുഞ്ചിരി, ഒന്നോ രണ്ടോ വാക്കുകള്‍… അത്രമാത്രം. എന്നാലും കാണാന്‍ വേണ്ടി മാത്രം മനസ്സ് ഏറെ ആഗ്രഹിച്ചിരുന്നു.
പക്ഷേ…

രണ്ടു കൈവഴികളായി പിരിഞ്ഞ് എങ്ങോ മറഞ്ഞുപോയി. പ്രണയം നിറഞ്ഞ മനസ്സുമായാണ് വിവാഹത്തെ സമീപിച്ചത്. മനസ്സുകള്‍ ഐക്യപ്പെടുമ്പോഴാണ് പ്രണയം യാഥാര്‍ത്ഥ്യമാകുന്നത്. പ്രണയിക്കാന്‍ ശരീരത്തിന്റെ ആവശ്യമില്ല. കാമത്തിനാണ് ശരീരത്തിന്റെ ആവശ്യം.
വലിയ വീട്, ജോലിക്കാര്‍, നല്ല ഭക്ഷണം, സുഖസൗകര്യങ്ങള്‍….

ജീവിതം ഇതുമാത്രമാണോ?
ഒരേ മുറിയില്‍, ഒരേ കട്ടിലില്‍, മനസ്സ് രണ്ട് ധ്രുവങ്ങളിലായി ഒരുമിച്ചു ശയിച്ചു.
അഴിച്ചുമാറ്റാന്‍ പറ്റാത്തവിധം കുരുക്കുകള്‍ മുറുകിയപ്പോള്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചു.
മോഹങ്ങള്‍ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. ഒന്നും എവിടേക്കും എത്തുന്നില്ല. എത്രയോ ഋതുക്കള്‍ മാറി മാറി വന്നിരിക്കുന്നു. എന്നിട്ടും…
പകലുകളും രാത്രികളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആവര്‍ത്തന വിരസത ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അപ്പോഴും ഓര്‍മയിലേക്കെത്തും.

രണ്ടുപുരികങ്ങള്‍ക്കിടയിലായി ഒരു കറുത്തപൊട്ട്… നീണ്ട മുടിയിഴകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന തുളസിക്കതിര്‍ എവിടെ നിന്നോ ഇലഞ്ഞി പൂത്ത മണം. മഴയില്‍ പൂക്കളെല്ലാം താഴെ വീണു കിടക്കുന്നുണ്ടാകും. മഴയുടെ ലാളനമേറ്റ് മണ്ണിനോട് പറ്റിച്ചേര്‍ന്ന് സുഗന്ധം പൊഴിച്ച് അവ കിടക്കും. പെറുക്കി എടുക്കാന്‍ ആരുമില്ലെങ്കില്‍ അതങ്ങനെ തന്നെ കിടക്കും. പിന്നെ…, പിന്നെ സാവധാനം എല്ലാം മണ്ണോട് ചേരും.

Tags: Short Story
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനിക്കഥ: ഇടവേളയില്‍

Varadyam

മിനിക്കഥ: നിളയുടെ തേങ്ങല്‍

Literature

ചെറുകഥ: ഭാര്യ

Literature

മിനിക്കഥ: ക്യാമ്പ് ഫയര്‍

Literature

”ഓം മണിപത്മേ ഹും, ഓം മണിപത്മേ ഹും” (കഥ)- ഡോ സുകുമാര്‍ കാനഡ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.